Latest News

ജയസൂര്യ-രഞ്ജിത് കൂട്ടുകെട്ടില്‍ തീയേറ്ററുകളിലെത്തിയ പ്രേതം 2വിലെ ആദ്യ ഗാനം 'ഞാനിവിടുണ്ടേ'പുറത്തിറങ്ങി...!

Malayalilife
topbanner
ജയസൂര്യ-രഞ്ജിത് കൂട്ടുകെട്ടില്‍ തീയേറ്ററുകളിലെത്തിയ പ്രേതം 2വിലെ ആദ്യ ഗാനം  'ഞാനിവിടുണ്ടേ'പുറത്തിറങ്ങി...!

ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുക്കെട്ടില്‍ ഒന്നിക്കുന്ന പ്രേതം 2 വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോയെന്ന മെന്റലിസ്റ്റ് ആയി എത്തിയ പ്രേതത്തിന്റെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരു മനയെ ചുറ്റിപ്പറ്റിയുളള കഥയാണ് പ്രേതം 2. സാനിയ അയ്യപ്പന്‍, ദുര്‍ഗ്ഗ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ആദ്യ ഭാഗവും യാതൊരുവിധ ബന്ധവും രണ്ടാം ഭാഗത്തിനില്ലായെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രം മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുകയാണ്. 

Read more topics: # pretham2,# first song,# released
pretham2,first song,released

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES