Latest News

മെകുനു ചുഴലിക്കാറ്റ് : മൂന്നു മരണം, കാണാതായവരില്‍ ഇന്ത്യക്കാരും

Malayalilife
മെകുനു ചുഴലിക്കാറ്റ് : മൂന്നു മരണം, കാണാതായവരില്‍ ഇന്ത്യക്കാരും

മസ്‌കറ്റ്: യെമനില്‍ വീശിയടിച്ച മെകുനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ മേഖലയില്‍ ശക്തമായി. ചുഴലിക്കാറ്റില്‍ മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ഇന്ത്യന്‍ നാവികരെയാണ് കാണാതായതെന്ന് അല്‍ അറേബ്യയും റിപ്പോര്‍ട്ട് ചെയ്യുന്നു


ഇപ്പോള്‍ ചുഴലിക്കാറ്റ് ദോഫാര്‍ മേഖലയിലേക്ക് പ്രവേശിച്ചതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


ദക്ഷിണ ഒമാനിലെ റെയ്‌സൂത്തിനും റാഖ്യൂത്തിനും ഇടയിലുള്ള തീരദേപ്രദേശത്ത് മെകുനു ചുഴലിക്കാറ്റ് ശക്തമായതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 126-144 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയില്‍ അനുഭവപ്പെട്ടു. 


ശക്തമായ മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി.

Two died as cyclone mekhunu hits southern Oman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES