ബിഗ് ബോസ് മലയാളം ഷോയിലൂടെ പ്രണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും. ഇരുവരും ഇപ്പോള്‍ അഭിനയത്തില്‍ നിന്നൊക്കെ മാറി കുടുംബജീവിതം ആസ്വദിക്കുകയാണ്.തങ്ങളുടെ 6-ാം വിവാഹവാര്‍ഷികം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആഘോഷിക്കുകയാണ് പേര്‍ളിയും ശ്രീനിഷും.
''ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെക്‌റ്റോണിക്‌സ് ഒരുമിച്ച് കൊണ്ടുവന്ന ശക്തമായ ആല്‍പ്സ് പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍... സമ്മര്‍ദ്ദത്തില്‍ പോലും മനോഹരമായ എന്തെങ്കിലും ഉയര്‍ന്നുവരുമെന്ന ഓര്‍മ്മപ്പെടുത്തലായി ഞങ്ങള്‍ അവിടെ നിന്നു...1333-ല്‍ നിര്‍മ്മിച്ച ലൂസേണ്‍ ചാപ്പല്‍ പാലത്തില്‍ (കാപെല്‍ബ്രൂക്ക്) .... 6 വര്‍ഷത്തെ ആശംസകള്‍ ഹബ്ബി...പി.എസ്: വ്‌ലോഗിനായി കാത്തിരിക്കുക... എന്നാണ് ആശംസകളറിയിച്ച് പേളി കുറിച്ചത്.