ഗായിക കെനിഷ ഫ്രാന്‍സിസും രവി മോഹനും ഡേറ്റിംഗില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു വിവാഹ വീഡിയോ ശ്രദ്ധേയമാകുന്നു. നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് രവി മോഹന്‍ എത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കെനിഷയും രവിയും വിരുന്നിന് എത്തിയത്.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ആരാധക കമന്റുകള്‍. ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ഇവര്‍ എത്തിയതെന്നും നടന്‍ ഒരുപാട് സന്തോഷവനായാണ് കെനിഷയ്ക്കൊപ്പം ഉള്ളതെന്നുമാണ് ആരാധകര്‍ പറയുന്നത്. രവി മോഹനും ഭാര്യ ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷ ആണെന്ന് നേരത്തെ ഗോസിപ്പുകള്‍ എത്തിയിരുന്നു.
സെപ്തംബര്‍ 9 നാണ് ജയം രവി ഭാര്യയില്‍ നിന്ന് വേര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.ഞങ്ങളുടെ വിവാഹമോചനത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ജയം രവി അഭ്യര്‍ത്ഥിച്ചിരുന്നു.
ജയം രവിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് കെനിഷയും ഡിടി നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറന്നിരുന്നു. തന്റെ ''ഇധൈ യാര്‍ സോള്‍വാരോ'' എന്ന ഗാനത്തിന്റെ ലോഞ്ചില്‍ വച്ചാണ് ജയം രവിയെ ആദ്യമായി കണ്ടതെന്നും പിന്നീട് പരിമിതമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നുമായിരുന്നു കെനിഷയുടെ വാക്കുകള്‍.