Latest News

സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു! സംസ്‌ക്കാരം വൈകിട്ട്

Malayalilife
 സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു! സംസ്‌ക്കാരം വൈകിട്ട്

ഹ സംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു.കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കോട്ടയം പ്ലാശനാല്‍ സ്വദേശിയാണ്. കോസ്റ്റും ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവര്‍ണതത്ത' 'ഗാനഗന്ധര്‍വന്‍' എന്നീ ചിത്രങ്ങളിലും ഗിന്നസ് പക്രു നിര്‍മിച്ച 'ഫാന്‍സിഡ്രസ്സ്', 'നിത്യഹരിതനായകന്‍' എന്നീ ചിത്രങ്ങളിലും കരണ്‍ ജോലി ചെയ്തിട്ടുണ്ട്. 'ഫാന്‍സിഡ്രസ്സ്', 'ഗാനഗന്ധര്‍വ്വന്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.ഫെഫ്ക  രഞ്ജിത്ത് ശങ്കര് അനുരാജ് മനോഹര് തുടങ്ങിയവര് അനുശോചനം രേഖപ്പെടുത്തി.


 

Read more topics: # karun manohar ,# death
karun manohar death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES