മമ്മൂക്ക നായകനായി എത്തിയ എഴുപുന്ന തരകന്‍ എന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഇതിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ മൂളുന്നവയാണ്. ചിത്രത്തിലെ മേലെ വിണ്ണിന്‍ മുറ്റത്താരോ എന്നു തുടങ്ങുന്ന ഗാനവും അശ്വനി തമ്പുരാട്ടി എന്ന കഥാപാത്രവും ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നമ്രത ശിരോദ്കര്‍ എന്ന ബോളിവുഡ് നടിയാണ് അശ്വിനി തമ്പുരാട്ടി എന്ന കഥാപത്രത്തെ അവതരിപ്പിച്ചത്. മോഡലിംഗ് രംഗത്ത് കരിയര്‍ തുടങ്ങിയ നമ്രത ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നിരവധി അവാര്‍ഡുകള്‍ ഇവരെ തേടിയെത്തിയിരുന്നു. നമ്രത ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്.1993 ലെ മിസ് ഇന്ത്യ കിരീടം താരം നേടിയിട്ടുണ്ട്. ആ വര്‍ഷത്തെ തന്നെ മിസ്. യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യ 6 മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നമ്രത. പ്രശസ്ത മറാത്ത നടി മീനാക്ഷി ശിരോദ്കറിന്റെ കൊച്ചുമകള്‍ കൂടിയാണ് താരം. മലയാളത്തില്‍ ആ ഒറ്റച്ചിത്രത്തില്‍ മാത്രമാണ് നമ്രത അഭിനയിച്ചത്. ഇപ്പോഴും ബോളിവുഡ്ഡിലെ അറിയപ്പെടുന്ന നടിയും നിര്‍മ്മാതാവും മോഡലുമൊക്കെയാണ് നമ്രത. മഹാരാഷ്ട്ര സ്വദേശിനിയായ നമ്രത ഹൈദ്രാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
47 വയസ്സാണ് ഇപ്പോള്‍ താരത്തിന്റെ പ്രായം. തെലുഗു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെയാണ് നമ്രത വിവാഹം ചെയ്തിരിക്കുന്നത്. വാംശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സിനിമ ഷൂട്ടിങ്ങിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നമ്രതയെക്കാള്‍ പ്രായം കുറഞ്ഞ മഹേഷ് ബാബുവിനെ താരം വിവാഹം ചെയ്തത് ചര്‍ച്ചയായിരുന്നു. 2005ല്‍ മുംബൈയിലെ മാരിയറ്റില്‍ വച്ചാണ് താരം വിവാഹിതയായത്. ഇരുവരും ഹൈദ്രാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2006ല്‍ ഇവര്‍ക്ക് ആദ്യത്തെ മകന്‍ ഗൗതം ജനിച്ചു പിന്നീട് 2012ല്‍ രണ്ടാമത്തെ മകള്‍ സിത്താര ജനിച്ചു. 1998 മുതല്‍ 2004 വരെ സിനിമയില്‍ സജീവമായിരുന്ന നമ്രത 2004ലാണ് അവസാനമായി അഭിനയിച്ചത്. ബോളിവുഡ് ചിത്രങ്ങളിലായിരുന്നു താരം ഏറെയും അഭിനയിച്ചത്. ചിത്രത്തിലെ മനോഹരമായ ഗാനരംഗത്തല്‍ കസവ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് നിലവിളക്കുകള്‍ക്കിടയിലൂടെ തിളങ്ങിയ നായിക എവിടെ പോയി എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. പിന്നീട് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നമ്രത മലയാളത്തിലേക്ക് എത്തിയല്ല.
പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മഹേഷും നമ്രതയും വിവാഹിതരായത്. മഹേഷ് ബാബുവിനെക്കാളും മൂന്ന് വയസ്സ് മുതിര്‍ന്നതാണ് നമ്രത അതുകൊണ്ടു തന്നെ വിവാഹത്തിന് ഇരുവരുടേയും കുടുംബത്തെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. നമ്രത വളരെ സട്രിക്ട് ആയ ഒരു അമ്മയാണെന്നും താന്‍ മക്കളെ വഷളാക്കുന്നത് കാരണം അവള്‍ സ്ട്രിക്ട് ആകുന്നതാണ് നല്ലതെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു. തന്റെ കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും താന്‍ തളര്‍ന്നു പോയപ്പോഴൊക്കെ കുടുംബം ശക്തി പകര്‍ന്ന് നില്‍ക്കാറുണ്ടെന്നും നടന്‍ പറയാറുണ്ട്. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണം എന്ന് നമ്രതയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ സിനിമയിലെ തന്റെ തിരക്കുകള്‍ അവസാനിപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് താരം കടന്നത്. തന്റെ കുട്ടികളെയും കുടുംബത്തിനെയും നോക്കുന്ന ഒരു പങ്കാളിയെ ആയിരുന്നു മഹേഷ് ബാബുവിനും ആവശ്യം. മഹേഷിന്റെയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് നമ്രത ഇപ്പോള്‍.