സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കന്നടയിലും തമിഴിലും തെലുങ്കിലുമായി താരം വേഷമിട്ടു. ഇടയ്ക്ക് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രങ്ങള്‍ നായികയായി താരം മലയാളത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയുടെ റോളിലാണ് അനുപമയെ പ്രേക്ഷകര്‍ കണ്ടത്. താരം പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങള്‍ക്ക മുന്‍പ് എത്തിയിരുന്നു. പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടേ പേരാണ് അനുപമയ്‌ക്കൊപ്പം പറഞ്ഞുകേട്ടിരുന്നത്.
അഹമ്മദാബാദുകാരനായ ബുംറയും അനുപമയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പരസ്പരം ഫോളോ ചെയ്യുന്നത് കൊണ്ടാണ് ഇവര്‍ തമ്മിലടുപ്പമുണ്ടെന്ന തരത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെറും ഫോളോ ചെയ്യല്‍ മാത്രമല്ല. എല്ലാ ഫോട്ടോകളും ഇവര്‍ പരസ്പരം ലൈക്കും ചെയ്യിരുന്നു. 1.1 മില്ല്യണ്‍ ഫോളോവേഴ്സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന 25 പേരില്‍ ഏക നടിയും അനുപമ പരമേശ്വരനാണ് എന്നതും ബോളിവുഡ് നടിമാരെയൊന്നും ഫോളോ ചെയ്യാതെ എന്തുകൊണ്ട് അനുപമയെ ഫോളോ ചെയ്യുന്നു എന്ന സംശയവുമൊക്കെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബുംറ അനുപമയെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഈ വിഷയത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കയാണ് അനുപമ പരമേശ്വരന്‍.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേരും ചേര്‍ത്തു കമന്റുകളിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി.
ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും അനുപമ പറയുന്നു