പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരിയാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന് ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികേ എത്തിയിരിക്കയാണ്. നടന് ദുല്‍ക്കര്‍ സല്മാന് നിര്‍മ്മിച്ച് നവാഗതനായ ഷംസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായും അസോസിയേറ്റ് ഡയറക്ടറായിട്ടുമാണ് അനുപമ എത്തുന്നത്. ഇപ്പോള്‍ പ്രേമത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്ത് കോയ ആയി അഭിനയിച്ച കൃഷ്ണ ശങ്കറിന് വ്യത്യസ്തമായിട്ടുള്ള ഒരു പിറന്നാള്‍ ആശംസയുമായി അനുപമ എത്തിയിരിക്കയാണ്.
പ്രേമത്തിലെ മേരിയായി വന്ന അനുപമ പരമേശ്വരന് എന്ന തൃശൂരുകാരി പെണ്‍കുട്ടി ഇപ്പോള്‍ തെലുങ്കിലും കന്നടയിലും തമിഴിലും തിളങ്ങുന്ന നടിയാണ്. ഇടയ്ക്ക് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രങ്ങള്‍ നായികയായി താരം മലയാളത്തിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയുടെ റോളിലാണ് അനുപമ എത്തുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള രസകരമായ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സെറ്റില്‍ നിന്നുളള പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
RECOMMENDED FOR YOU: