Latest News

മമ്മൂട്ടി ഓടിച്ച കോണ്ടസ കാര്‍ പത്ത് വയസുകാരനെ ഇടിച്ച് തെറിപ്പിച്ചു;  'കാറിന്റെ ഇടി കൊണ്ടത് പയ്യന്റെ വലതുകാലിന്റെ തുടയിലാണ്; നാല്പ്പത് വര്‍ഷം പഴക്കമുള്ള ഓര്‍മ്മയുമായി നടന്‍ വി കെ ശ്രീരാമന്‍

Malayalilife
മമ്മൂട്ടി ഓടിച്ച കോണ്ടസ കാര്‍ പത്ത് വയസുകാരനെ ഇടിച്ച് തെറിപ്പിച്ചു;  'കാറിന്റെ ഇടി കൊണ്ടത് പയ്യന്റെ വലതുകാലിന്റെ തുടയിലാണ്; നാല്പ്പത് വര്‍ഷം പഴക്കമുള്ള ഓര്‍മ്മയുമായി നടന്‍ വി കെ ശ്രീരാമന്‍

മമ്മൂട്ടിയ്ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ് വാഹനം ഓടിക്കുകയെന്നത്. ഓടിച്ച് ഓടിച്ച് കറ തീര്‍ന്ന ഡ്രൈവറാണ് മമ്മൂട്ടി എന്നുതന്നെ പറയാം. അദ്ദേഹം ഓടിക്കാത്ത വാഹനങ്ങളും ചുരുക്കമായിരിക്കും. എന്നാലിപ്പോഴിതാ, അദ്ദേഹത്തിനു സംഭവിച്ച ഒരു വാഹനാപകടത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ ശ്രീരാമനും ഊട്ടിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കാറില്‍പോകുന്ന വഴി 10 വയസ്സുകാരനെ കാറിടിക്കുകയായിരുന്നു. 

വളരെയധികം ഭയന്നുപോയ ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്ന നടന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
''ഏതാണ്ടൊരു നാല്‍പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്. പവിത്രന്റെ 'ഉത്തരം' സിനിമ ഊട്ടിയില്‍ നടക്കുന്ന കാലത്ത് മമ്മൂട്ടി തന്റെ വിഖ്യാതമായ 369 ാം നമ്പര്‍ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോണ്‍വെന്റ് സ്‌കൂളിന്റെ മുന്നില്‍ വച്ച് റോഡു മുറിച്ച് ബസ്സില്‍ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോള്‍ മുന്‍ സീറ്റിലിരുന്ന എന്റെ തല ഗ്ലാസില്‍ ചെന്നിടിക്കുന്നു.

മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങള്‍ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാന്‍ കണക്കുകൂട്ടിയത്.

പക്ഷേ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാള്‍ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.

ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പന്‍ മീശയുമുള്ള തലൈവര്‍ പറഞ്ഞതിന്റെ സാരം ഇതാണ്. മൂപ്പരാണ് സ്‌കൂളിന്റെ സെക്യുരിറ്റി ചീഫ് .

'കാറിന്റെ ഇടി കൊണ്ടത് പയ്യന്റെ വലതുകാലിന്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിന്റെ പോക്കറ്റില്‍ പയ്യന്‍ രണ്ടു കൃക്കറ്റ് ബോളുകള്‍ കുത്തി നിറച്ചു വച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യന്‍ സ്മൂത്തായി കാനയ്ക്കു മേലെയുള്ള വള്ളിപ്പടര്‍പ്പിലേക്കു വീഴുന്നു, സര്‍ക്കസ്സിലെ കളിക്കാര്‍ നെറ്റിലേക്കു വീഴും പോലെ.

'പാര്‍ത്താല്‍ എന്നമോ പെരിയ ആക്സിഡന്റ് ആനാ, യാര്‍ക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീന്‍ മാതിരി. പെരിയവരേ നീങ്ക താന്‍ ഹീറോ കൊട് കൈ''

മീശക്കാരന്‍ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു.

'നീ പേടിച്ചു പോയോ?'

തിരിച്ചു വണ്ടിയില്‍ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു.

'നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എന്റെ നേരെ വന്ന് ഡായ് ഡ്രൈവര്‍ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകള്‍ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എന്‍ട്ര് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല''

'ശരിയാ ഈ കോസ്റ്റ്യൂമില്‍ നിനക്കൊരു ഡ്രൈവര്‍ ലുക്ക് ഉണ്ട്.'

കോയമ്പത്തൂരെത്തും വരെ ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാര്‍ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.''ശ്രീരാമന്റെ വാക്കുകള്‍.

v k reeraman about old memmory with mammoty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES