Latest News

ഡിവോഴ്‌സ് ആയി; ആ സമയത്ത് എനിക്ക് പതിനേഴോ പതിനെട്ടോ വയസ്സ്; ഇനി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞു; ബന്ധത്തില്‍ ഒട്ടും ഹാപ്പിയായിരുന്നില്ല; ആശങ്ക ഒരൊറ്റ കാര്യത്തില്‍ മാത്രം; തന്റെ കുടുംബം നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ദയ സുജിത്ത്; ചര്‍ച്ചയായി വാക്കുകള്‍

Malayalilife
ഡിവോഴ്‌സ് ആയി; ആ സമയത്ത് എനിക്ക് പതിനേഴോ പതിനെട്ടോ വയസ്സ്; ഇനി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞു; ബന്ധത്തില്‍ ഒട്ടും ഹാപ്പിയായിരുന്നില്ല; ആശങ്ക ഒരൊറ്റ കാര്യത്തില്‍ മാത്രം; തന്റെ കുടുംബം നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ദയ സുജിത്ത്; ചര്‍ച്ചയായി വാക്കുകള്‍

നടിയും അവതാരകയുമായ മഞ്ജു പിള്ളയുടെയും ക്യാമറാമാന്‍ സുജിത്ത് വാസുദേവിന്റെയും മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദയ സുജിത്ത് മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ യൂട്യൂബര്‍ കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മാതാപിതാക്കള്‍ പരസ്പരം അകന്ന് ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ താനാണെന്ന വെളിപ്പെടുത്തലാണ് ദയ നടത്തിയത്.

തന്റെ പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ സന്തോഷത്തോടെയല്ല ജീവിക്കുന്നതെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ദയ പറയുന്നു. ഒരു ബന്ധത്തില്‍ മറ്റുള്ളവര്‍ മാത്രം സന്തോഷിച്ചാല്‍ പോരെന്നും പങ്കാളികളും സന്തോഷത്തോടെ ഇരിക്കേണ്ടതുണ്ടെന്നും ദയ വ്യക്തമാക്കി. മകള്‍ക്ക് വേണ്ടിമാത്രം ഒരുമിച്ച് ജീവിക്കേണ്ടതില്ലെന്നും, പരസ്പരം സന്തോഷത്തോടെ ഇരിക്കാന്‍ കഴിയില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നും താന്‍ തന്നെയാണ് അവരോട് തുറന്നുപറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സമൂഹം എന്ത് ചിന്തിക്കുമെന്നതായിരുന്നു മാതാപിതാക്കളെ അലട്ടിയിരുന്ന പ്രധാന ആശങ്കയെന്നും ദയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സമൂഹം മറക്കുമെന്നും, അതിനേക്കാള്‍ പ്രധാനം വ്യക്തികളുടെ മാനസികാരോഗ്യവും സന്തോഷവുമാണെന്നും താന്‍ അവരെ ബോധ്യപ്പെടുത്തിയതായി ദയ പറഞ്ഞു. ഈ തുറന്നുപറച്ചിലിന് പിന്നാലെ അവര്‍ വിവാഹമോചിതരാവുകയും ആ തീരുമാനത്തില്‍ തനിക്ക് സന്തോഷം തോന്നുകയും ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനത്തിന് ശേഷം അമ്മയായ മഞ്ജു പിള്ളയ്ക്ക് സമൂഹത്തില്‍ നിന്ന് വലിയതോതില്‍ വിമര്‍ശനങ്ങളും അനാവശ്യ കമന്റുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദയ പറയുന്നു. സുജിത്ത് വാസുദേവിനേക്കാള്‍ കൂടുതല്‍ മോശം കമന്റുകള്‍ ലഭിച്ചത് അമ്മയ്ക്കായിരുന്നു. ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അമ്മയ്ക്ക് നേരെ ഉണ്ടായത് എന്നും എന്നാല്‍ അതെയെല്ലാം അതിജീവിച്ച് അമ്മ മുന്നോട്ട് പോയെന്നും ദയ വ്യക്തമാക്കി.

മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം തന്റെ സ്വന്തം മാനസികാരോഗ്യവും ജീവിതവും ഒരുപാട് മെച്ചപ്പെട്ടതായി ദയ പറഞ്ഞു. വേര്‍പിരിയലിന് ശേഷം ഇരുവരുടെയും കരിയര്‍ കൂടുതല്‍ ഉയരങ്ങളിലെത്തി. കരിയറിനൊപ്പം ആരോഗ്യകാര്യത്തിലും മഞ്ജു പിള്ള ഏറെ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ സുജിത്ത് വാസുദേവിന് തന്റെ പാഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു. ചില ബന്ധങ്ങളില്‍ ചിലതൊക്കെ വിട്ടുകളയുന്നതാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവാണ് ഈ അനുഭവം തനിക്ക് നല്‍കിയതെന്നും ദയ കൂട്ടിച്ചേര്‍ത്തു.

daya sujith open up parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES