മലയാള ചലചിത്രത്തില്‍ ശ്രദ്ധേയയായ നടിയാണ് അനുപമപരമേശ്വരന്‍ . താരം 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുളള ചുവട്‌വയ്ച്ചത് . അനുപമ ഇന്ന് 24ാം പിറന്നാളാഘോഷിക്കുകയാണ് .അതേസമയം താരത്തിന് സര്‍പ്രൈയിസ് നല്‍കി നല്‍കി ഞെട്ടിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരവും തെന്നിന്ത്യയിലെ മുന്‍നിര നായികയുമായ രശ്മിക മന്ദാന. രശ്മിക താരത്തിനായി ആശംസ അര്‍പ്പിച്ചത് അനുപമയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു .
താരം ട്വീറ്റ് ചെയ്ത ആശംസയ്‌ക്കൊപ്പം കുറിച്ച കുറിപ്പും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു . ഹാപ്പി ബര്‍ത്ത്‌ഡേ അനു, എങ്ങനെയുണ്ടെന്റെ സര്‍പ്രൈസ്. ഹഹഹ നന്നായി ആഘോഷിക്കൂ പ്രിയപ്പെട്ടവളേ... നല്ലൊരു വര്‍ഷം ആശംസിക്കട്ടെ, അനുപമയുടെ ആരാധകരെയെല്ലാം ഇവിടെ ടാഗാ ചെയ്യാനും രശ്മിക ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഉടന്‍ തന്നെ അനുപമ മറുപടിയുമായി എത്തുകയും ചെയ്തു. താങ്‌സ് എലോട്ട് ബേബി,ലോട്ട്‌സ് ഓഫ് ലവ് ?? താങ്ക്‌സ് ടു ഓള്‍ മൈ ഫാന്‍സ് ടൂ ??. എല്ലാ ആരാധകര്‍ക്കും നന്ദി, ഒരുപാടിഷ്ടം. എന്നായിരുന്നു അനുപമയുടെ മറുപടി .
താരം തമിഴകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നത് പ്രേമം എന്ന ചിത്രത്തിലൂടെയാണ് . എന്നാല്‍ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മുന്‍ നിരനായകമാരില്‍ ഒരാളായി മാറുകയും ചെയ്തു അനുപമ . മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി നിവിന്‍ പോളി തുടങ്ങിയവര്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ച്ച ചിത്രം കൂടിയാണ് ഇത് . താരത്തിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കന്നഡയിലും തമിഴിലും സാധിക്കുകയും ചെയ്തു . താരം വീണ്ടും മലയാളത്തിലേക്കുളള തിരിച്ച് വരവ് നടത്തുകയാണ് . താരം തിരികെ എത്തുന്നത് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയാണ് .