അമൃത സുരേഷിന്റെ മകളുടെ കിടിലന്‍ ഡാന്‍സ;്പാപ്പുവിന്റെ ഡാന്‍സ് വീഡിയോയും മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ച് താരം

Malayalilife
   അമൃത സുരേഷിന്റെ മകളുടെ കിടിലന്‍ ഡാന്‍സ;്പാപ്പുവിന്റെ ഡാന്‍സ് വീഡിയോയും മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ച് താരം


2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വ്ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. മകളുടെ വിശേഷങ്ങളും ചാനലിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് അവന്തികയ്ക്കും ഏറെ ആരാധകരുണ്ട്.വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം അമൃതയോടൊപ്പമാണ് അവന്തിക. പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുടെ വിശേഷങ്ങളും അമൃത ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES