കുമ്പളങ്ങി നൈറ്റ്സിലെ സിമിമോളെ അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടിയാണ് ഗ്രേസ് ആന്റണി. ഫഹദ് ഫാസിലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അഭിനയമാണ് ഗ്രേസ് കാഴ്ചവച്ചത്. മുമ്പ് ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങിസിലും ഗ്രേസ് ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. മികച്ച നര്‍ത്തകികൂടിയായ ഗ്രേസിന്റെ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്.
Favourite song ⭐️ #dance#love#graceantony
A post shared by Gracuuu️️️️️ (@grace_antonyy) on Jul 31, 2019 at 2:19am PDT
എറണാകുളം സ്വദേശിയായ ഗ്രേസ് ആന്റണിയാണ്. എറണാകുളം പെരുമ്പിള്ളി സ്വദേശിയായ ആന്റണിയുടെയും ഷൈനിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് ഗ്രേസ്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിലെത്തുന്നത്. ഒമര്‍ ലുലുവിന്റെ ഈ ചിത്രത്തിലൂടെയാണ് സിമി ശ്രദ്ധേയയായത്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്റേയും സിജു വില്‍സന്റേയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ആ ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകരില്‍ പലരും മറന്നു കാണില്ല. സീനിയേഴ്സിനെ ഞെട്ടിച്ച് നിര്‍ത്താതെ പാട്ടു പാടിയ ആ പെണ്‍കുട്ടി പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഗ്രേസിന്റെ തലവര മാറ്റിയത് കുമ്പളങ്ങി നൈറ്റ്സിലെ സിമിമോള്‍ ആണ്. ഹാപ്പി വെഡ്ഡിങ്ങിനെ റാഗിങ്ങ് രംഗത്തെ അഭിനയം കണ്ടാണ് കുമ്പളങ്ങിയിലേക്ക് സിമിക്ക് ക്ഷണം കിട്ടുന്നത്. അതേസമയം തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് ഗ്രേസ് പറഞ്ഞിരുന്നു. സന്തോഷിന്റെ പാട്ടുപാടിയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത്. മികച്ച നര്‍ത്തകിയാണെങ്കിലും ഇതുവരെ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം സിനിമകളില്‍ ഗ്രേസിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ സാരിയില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്ന ഗ്രേസിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.