നമ്മളിലെ രാക്ഷസിയായ രേണുക ഇത്രയും സിംപിളോ; താരം ഇപ്പോള്‍ ആരാണെന്ന് അറിയാമോ? വിശേഷങ്ങള്‍ പങ്കുവച്ച് താരം..!

Malayalilife
topbanner
   നമ്മളിലെ രാക്ഷസിയായ രേണുക ഇത്രയും സിംപിളോ; താരം ഇപ്പോള്‍ ആരാണെന്ന് അറിയാമോ? വിശേഷങ്ങള്‍ പങ്കുവച്ച് താരം..!

മ്മളിലെ പാട്ടുകളും അഭിനേതാക്കളുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ  ഹിറ്റ് പാട്ടുകളിലൊക്കെ നിറഞ്ഞു നിന്ന നായികയാണ് രേണുക. അപ്പു എന്ന അപര്‍ണ ആയിട്ടാണ് താരം ചിത്രത്തിലെത്തിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. മോഡിങ് രംഗത്ത്  സജീവമായിരുന്ന രേണുകയുടെ ആദ്യ ചിത്രമായിരുന്നു നമ്മള്‍. സിനിമയില്‍ സജീവമായി നിന്ന ശേഷം വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിലായ നായികമാരില്‍ ഒരാളുകൂടിയാണ് രേണുക. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. 

ഇപ്പോള്‍  കാലിഫോണിയയിലെ ജീവിതത്തെക്കുറിച്ച് താരം മനസ്സുതുറന്നിരിക്കയാണ് രേണുക. ഹലോ റേഡിയോ എന്ന പെണ്‍ ശബ്ദത്തിലാണ് താരം മനസ്സുതുറന്നിരിക്കുന്നത്. രണ്ടു കുട്ടികളാണ് രേണുകയ്ക്ക് ഉളളത്. മൂത്തക്കുട്ടിക്ക് 10 വയസ്സും ഇളയക്കുട്ടിക്ക് മൂന്നര വയസ്സുമാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. വളരെ വിപുലമായിട്ടൊന്നുമല്ല അതെന്നും തനിക്ക് ഡാന്‍സ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണെന്നും രേണുക പറയുന്നു. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി താന്‍ തിരക്കിലാണെന്നും താരം പറയുന്നു. തൃശ്ശൂര്‍ക്കാരിയാണ് രേണുക. അച്ഛന്‍ ഹൈക്കോടതി വക്കീലാണ് അമ്മ വീട്ടമ്മയും. ഒരു ചേട്ടനും ചേച്ചിയുമാണ്  രേണുകയ്ക്ക ഉളളത്. കാലിഫോര്‍ണിയയില്‍ തങ്ങള്‍ താമസിക്കുന്നസ്ഥലത്ത് നിരവധി ഇന്ത്യ ക്കാരാണ് ഉളളതെന്നും എല്ലാ വിശേഷങ്ങളും തങ്ങള്‍ അവിടെ ആഘോഷിക്കാറുണ്ടെന്നും താരം പറയുന്നു. തന്റെ രണ്ടു പെണ്‍മക്കളും നല്ലപോലെ മലയാളം സംസാരിക്കുമെന്നും രേണുക പറയുന്നു.  

കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകള്‍ അവിടെ ഉണ്ടെന്നും താരം വ്യക്തമാക്കുന്നു. താന്‍ പ്ലസ്ടു പഠിക്കുമ്പോഴാണ് നമ്മളില്‍ അഭിനയിക്കുന്നതെന്നും അപ്പോള്‍ അതൊരു രസമായിരുന്നുവെന്നും രേണുക പറഞ്ഞു. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഭാഷ വളരെ എളുപ്പമായിരുന്നുവെന്നും എന്നാല്‍ തെലുങ്ക് ചെയ്യുമ്പോള്‍  കുറച്ച് ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. ഭാഷകളൊക്കെ താന്‍ വേഗം പഠിച്ചെന്നും രേണുക പറയുന്നു. അമേരിക്കയില്‍ സത്രീകള്‍ക്ക് സ്വാതന്ത്രവും സുരക്ഷയുമൊക്കെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെയാണ് തന്റെ പാഷനെന്നും തനിക്ക് മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണെന്നും ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ടെന്നും യുഎസില്‍ തന്നെ മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തുവെന്നും താരം പറയുന്നു. ഡാന്‍സിനൊപ്പം ഒരു സര്‍ട്ടിഫൈഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം.

നമ്മള്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി അഭിനയിച്ചത് രേണുക ആയിരുന്നു. പിന്നീട് രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു.മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും  നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല.പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ നടിക്ക് കഴിഞ്ഞില്ല. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി  യുഎസ്സിലേക്ക് പോയ രേണുക പിന്നീട് വെളളിത്തിരയിലേക്ക് എത്തിയില്ല.

 

Read more topics: # actress renuka,# family,# nammal movie,# aparna
actress renuka family

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES