ബിഗ് ബോസ് മലയാളം സീസണ്‍ 6ലൂടെ ശ്രദ്ധേയമായ ഇന്‍ഫ്‌ലുവന്‍സറാണ് ജാസ്മിന്‍ ജാഫര്‍. അടുത്തിടെ ഇവര്‍ യൂറോപ്പിലേക്ക് സോളോ ട്രിപ് നടത്തിയിരുന്നു. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളും ജാസ്മിന്‍ തന്റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ താന്‍ ഗബ്രിയോടൊപ്പമാണ് സോളോ ട്രിപ് പോയതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ജാസ്മിന്റെ മുന്‍പത്തെ റിലേഷന്‍ഷിപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍.
റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് ചില തെറ്റുകള്‍ തനിക്ക് പറ്റിയിട്ടുണ്ടെന്നും അതില്‍ കുറ്റബോധമുണ്ടെങ്കിലും എപ്പോഴും മുന്‍ പങ്കാളികളുമായി ചേര്‍ത്ത് തന്നെ വിമര്‍ശിച്ചാല്‍ നോക്കിയിരിക്കില്ലെന്നും ജാസ്മിന്‍ വീഡിയോയില്‍ പറയുന്നു.
''പാരിസില്‍ ഞാനും ഗബ്രിയുമാണ് പോയതെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നുവെന്നും പറഞ്ഞാണ് ഒരുത്തന്‍ വീഡിയോ ചെയ്തത്. എന്നെ ദ്രോഹിക്കുന്നവരോട് ഇനി സ്‌നേഹം കാണിക്കാന്‍ പറ്റില്ല. എനിക്ക് അത്ര കള്‍ച്ചറേയുള്ളു. ഇവരെല്ലാം എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചവരാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കഴിഞ്ഞ് കഴിയുമ്പോള്‍ ആരും പ്രതികരിച്ച് പോകും. ഞാന്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ പറയുമായിരിക്കും ഇത്തരത്തില്‍ പ്രതികരിക്കരുത് ചീത്തപ്പേരാകുമെന്ന്. ഇനി എനിക്ക് എന്ത് ചീത്ത പേര് വരാനാണ്?. അതൊന്നും എനിക്ക് വിഷയമല്ലാതെയായി കഴിഞ്ഞു.
റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് തനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ ജാസ്മിന്‍ അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും എന്ന് കരുതി എപ്പോഴും തന്റെ മുന്‍ പങ്കാളിയുമായി ചേര്‍ത്ത് വിമര്‍ശിച്ചാല്‍ നോക്കിയിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരു റിലേഷന്‍ഷിപ്പിലായാല്‍ ഒരു പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നില്‍ക്കുമെന്ന് തനിക്കറിയാമെന്നും എന്തൊക്കെ അനുഭവിച്ചാലും ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളൂയെന്നും ജാസ്മിന്‍ പറയുന്നു.
ഞാന്‍ ചെയ്തത് ഞാന്‍ അംഗീകരിക്കുന്നുണ്ട്. ചെയ്ത തെറ്റുകള്‍ അംഗീകരിക്കാന്‍ എനിക്ക് മടിയില്ല. തെറ്റുകള്‍ തിരുത്താറുമുണ്ട്. റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന നിന്റെയൊക്കെ മുന്നില്‍ എല്ലാത്തിനും ഞാന്‍ തെളിവ് നിരത്തണോ?. അതിന് നീയൊക്കെ ആരാ?. പറഞ്ഞില്ലെങ്കില്‍ നീയൊക്കെ എന്ത് ചെയ്യും?. എനിക്ക് റിലേഷന്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു. ഒന്നില്‍ എനിക്ക് പറ്റിയ തെറ്റ് എനിക്ക് അറിയാം. കുറ്റബോധവുമുണ്ട്. ഒരു റിലേഷന്‍ഷിപ്പിലായാല്‍ ആ പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നില്‍ക്കുമെന്നും എനിക്ക് അറിയാം.
എന്തൊക്കെ അനുഭവിച്ചാലും ഞാന്‍ ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളു. കാശ് ഞാന്‍ എണ്ണിക്കൊടുത്ത റിലേഷന്‍ഷിപ്പുകളുണ്ട്. രക്ഷപ്പെട്ടോട്ടെയെന്ന് കരുതിയാണ് പണം നല്‍കി സഹായിച്ചത്. പതിനേഴര ലക്ഷം രൂപ കൊടുത്തിരുന്നു. അഞ്ച് ലക്ഷം തിരിച്ച് കിട്ടി. 12 ലക്ഷം ഇന്നും കിട്ടിയിട്ടില്ല. ഞാന്‍ ചോദിക്കാനും പോണില്ല. കൊണ്ടുപോയി തിന്നട്ടേയെന്ന് കരുതി. ജാസ്മിന്‍ കാശിന് വേണ്ടി നില്‍ക്കുന്നുവെന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നവന്മാരോട്, അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാതെ അധ്വാനിച്ച് ജീവിക്കൂ എന്നാണ് പറയാനുള്ളത്'', ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു.