Latest News

കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍! അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം തുറന്ന് പറഞ്ഞ് ടൊവിനോ

Malayalilife
കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍! അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം  തുറന്ന് പറഞ്ഞ് ടൊവിനോ

ളരെയേറെ പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനങ്ങള്‍ക്കുമൊടുവില്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷങ്ങളിലൂടെ എത്തി റൊമാന്റിക് ഹീറോ എന്ന പേര് സ്വന്തമാക്കിയ താരം ഇപ്പോള്‍ ഏതു കഥാപാത്രവും തന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന് തെളിയിച്ചിരിക്കയാണ്. പ്രണയിച്ചാണ് ലിഡിയ എന്ന പെണ്‍കുട്ടിയെ ടൊവിനോ സ്വന്തമാക്കിയത്. 2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഇസ എന്ന മകള്‍ പിറക്കുന്നത്.  കുഞ്ഞ് ജനിച്ചപ്പോള്‍ 'തന്റെ  ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ'മെന്നാണ് ടൊവീനോ  സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഇപ്പോള്‍ മകളെ പറ്റി മനസുതുറന്നിരിക്കയാണ് ടൊവിനോ. മകളുടെ സ്വകാര്യതയെ കുറിച്ചുള്ള താരത്തിന്റെ കരുതല്‍ കൈയടി നേടുകയാണ് ഇപ്പോള്‍. 'കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കു കിട്ടരുത്. അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടേയും ആഗ്രഹം', വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മകള്‍ ഇസയുടെ ഫോട്ടോകള്‍ ഇപ്പോള്‍ അധികം കാണാറില്ലല്ലോ എന്ന ചോദ്യത്തിനാണ് ടൊവിനോ ഇങ്ങനെ മറുപടി നല്‍കിയത്.

ദിലീപും പൃഥിരാജുമൊന്നും തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല. ഈ പാതയാണോ ടൊവിനോ പിന്തുടരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു,
 

Read more topics: # tovino thomas ,# family
tovino thomas family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES