Latest News

പിരിയുകയെന്നത് ഒരുമിച്ചെടുത്ത തീരുമാനം; അതിലേക്ക് ആദ്യമെത്തിയത് ഇമ്രാന്‍ ഖാന്‍; പിരിഞ്ഞപ്പോള്‍ തുടക്കത്തില്‍ മരിച്ചത് പോലെയായിരുന്നു ജീവിതം'; ഇമ്രാന്‍ ഖാനുമായുള്ള വേര്‍പിരിയസലിനെക്കുറിച്ച് അവന്തിക മാലിക് 

Malayalilife
 പിരിയുകയെന്നത് ഒരുമിച്ചെടുത്ത തീരുമാനം; അതിലേക്ക് ആദ്യമെത്തിയത് ഇമ്രാന്‍ ഖാന്‍; പിരിഞ്ഞപ്പോള്‍ തുടക്കത്തില്‍ മരിച്ചത് പോലെയായിരുന്നു ജീവിതം'; ഇമ്രാന്‍ ഖാനുമായുള്ള വേര്‍പിരിയസലിനെക്കുറിച്ച് അവന്തിക മാലിക് 

ബോളിവുഡില്‍ ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു നടന്‍ ഇമ്രാന്‍ ഖാനും അവന്തിക മാലിക്കും. ബാല്യകാല സുഹൃത്തുക്കളായിരുന്ന് കൗമാരപ്രായത്തില്‍ പ്രണയത്തിലാവുകയും, തുടര്‍ന്ന് 2011-ല്‍ തങ്ങളുടെ പത്തൊന്‍പതാം വയസ്സില്‍ വിവാഹിതരാവുകയും ചെയ്ത ഇരുവരുടെയും വേര്‍പിരിയല്‍ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. വിവാഹമോചിതരായി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, തങ്ങളുടെ ബന്ധം തകരാനുള്ള കാരണത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അവന്തിക മാലിക്. സോഹ അലി ഖാന് നല്‍കിയ അഭിമുഖത്തിലാണ് താരം പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. 


ഒരുമിച്ചുണ്ടായിരുന്ന 18 കൊല്ലത്തിനിടയില്‍ ഞങ്ങള്‍ വളര്‍ന്നു, പുതിയ മനുഷ്യരായി, പക്വതയുള്ളവരായി. അന്നത്തെ ചെറിയ പ്രായത്തില്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ പോലും നമുക്ക് തിരിച്ചറിയാനാകില്ല. എന്റെ സന്തോഷത്തിന്റെ ഉത്തരവാദി മുമ്പിലുള്ള വ്യക്തിയാകുമെന്നാകും കരുതുക. വര്‍ഷങ്ങള്‍ക്കിപ്പുറം അണ്‍റിയലിസ്റ്റിക് ആയ പ്രതീക്ഷകള്‍ കാരണം ആ ബന്ധം തന്നെ നമ്മള്‍ നശിപ്പിച്ചിട്ടുണ്ടാകും,' അവന്തിക പറയുന്നു. 

ഇമ്രാനുമായി 18 വര്‍ഷത്തോളം നീണ്ട ആത്മബന്ധമുണ്ടായിരുന്നുവെന്നും ഇരുപതുകളിലും മുപ്പതുകളുടെ തുടക്കത്തിലും ഒന്നിച്ചായിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇതിനിടയില്‍ എവിടെയോ പരസ്പരം അനീതി കാണിക്കുകയായിരുന്നുവെന്നും, ഒറ്റപ്പെട്ട ഒരു വലിയ സംഭവത്തോടെ പിരിഞ്ഞതാണെന്ന് പറയാനാകില്ലെന്നും വര്‍ഷങ്ങളായി സംഭവിച്ച ചെറിയ കാര്യങ്ങളാണ് അതിലേക്ക് നയിച്ചതെന്നും അവന്തിക കൂട്ടിച്ചേര്‍ത്തു. വിവാഹ ബന്ധം നിലനിര്‍ത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ ഒരു ഘട്ടത്തില്‍ പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 18 വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, സന്തോഷം മറ്റൊരിടത്താണെന്ന് തിരിച്ചറിയുമ്പോള്‍ വിട്ടുകൊടുക്കുന്നത് നല്ലതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

വിവാഹമോചന കാലത്തെ പ്രയാസങ്ങളെക്കുറിച്ച് സംസാരിച്ച അവന്തിക, 'പിരിഞ്ഞപ്പോള്‍ തുടക്കത്തില്‍ മരിച്ചത് പോലെയായിരുന്നു. ജീവിതം എങ്ങനെയായിരിക്കുമെന്നാണോ കരുതിയത് അത് ഇല്ലാതായി. അതുവരെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഏറ്റവും ഇന്റിമേറ്റ് ആയ ബന്ധമാണ് മരിച്ചത്' എന്ന് വികാരധീനയായി പറഞ്ഞു. അതേസമയം, പിരിയുകയെന്നത് തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെങ്കിലും ആ തീരുമാനത്തിലേക്ക് ആദ്യം എത്തിയത് ഇമ്രാന്‍ ഖാന്‍ ആണെന്നും അവന്തിക വെളിപ്പെടുത്തി. 

അവനായിരുന്നു അത്. എനിക്ക് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തുക സാധ്യമായിരുന്നില്ല. അവന്റെ തീരുമാനമായിരുന്നു,' താരം പറയുന്നു. കുറച്ചുകാലം പിരിഞ്ഞു കഴിയാമെന്ന് ഇമ്രാന്‍ ആവശ്യപ്പെടുകയും, ആറ് മാസം പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ രണ്ടുപേരും ഒരുമിച്ചെത്തുകയുമായിരുന്നുവെന്നും അവന്തിക വ്യക്തമാക്കി. വിവാഹമോചിതരായെങ്കിലും പരസ്പരം പഴിചാരാനോ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കാനോ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

avantika malik about imran khan divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES