കേരളത്തെയും സിനിമാലോകത്തെയും നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ തിരിച്ചടി നേരിട്ട് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിടുതല് ഹര്‍ജി നല്കിയിരുന്നു. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കോടതി നടന് തിരിച്ചടി നല്‍കിയിരിക്കയാണ്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. ഇതിനിടെയാണ്. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി പ്രതിയായ ദിലീപ് വിടുതല് ഹര്ജി നല്കിയത്. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നും നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്ജി നല്കിയത്. കേസിന്റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്റെ അപേക്ഷ വിചാരണ കോടതി തള്ളി. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്ജി സമര്‍പ്പിച്ചത്. ഹര്‍ിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്. വിടുതല് ഹര്‍ജി കോടതി തള്ളിയതിനാല്‍ ഇനി ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും.