Latest News

എയര്‍ക്രാഷിലൂടെ അപകടപ്പെടുമെന്ന് പ്രവചനം; വെളിപ്പെടുത്തലുമായി നടൻ ദിലീപ്

Malayalilife
എയര്‍ക്രാഷിലൂടെ  അപകടപ്പെടുമെന്ന് പ്രവചനം; വെളിപ്പെടുത്തലുമായി നടൻ ദിലീപ്

ഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് നടൻ ദിലീപും കുടുംബവും.  ഇത്തവണ വനിത മാഗസിന് നല്‍കിയ കവര്‍ പേജിന്റെ പേരിലാണ്  ദിലീപും കുടുംബവും മാധ്യമ ശ്രദ്ധ നേടുന്നത്. കവർ പേജായി ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കുംമഹാലക്ഷ്മിക്കും  ഒപ്പമുള്ള ദിലീപിന്റെ ചിത്രമാണ്  എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ  താരങ്ങള്‍ എയര്‍ക്രാഷിലൂടെ ദിലീപിന് അപകടം സംഭവിച്ചേക്കാമെന്ന പ്രവചനം ഉണ്ടായതിനെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രവചനത്തിന് ശേഷം സമാനമായൊരു കാര്യം നടക്കുകയും ചെയ്തിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചത് പോലെയുള്ള അവസ്ഥ തനിക്കുണ്ടായെന്നും എന്നാൽ ഇപ്പോൾ സംഭവിക്കുന്നതൊക്കെ സമയദോഷം കൊണ്ടാണെന്നാണ് താരങ്ങൾ പറയുന്നത്. 
 
നാളുകള്‍ക്ക് മുന്‍പ് സംവിധായകൻ ലാല്‍ ജോസ് വിളിച്ച് പറഞ്ഞ കാര്യത്തെ കുറിച്ചും ദിലീപ് പറയുന്നു. ലാല്‍ ജോസിന്റെ വീടിനടുത്തുള്ള ഒരാള്‍ ദിലീപിനോട് സൂക്ഷിക്കാന്‍ പറയണമെന്ന് പറഞ്ഞിരുന്നു. 48-ാം പിറന്നാളിന് മുന്‍പ് അദ്ദേഹത്തിന് വലിയൊരു ആപത്ത് വരുന്നുണ്ടെന്നും മരണസന്ധിയാണ്, എയര്‍ ക്രാഷാണ് മനസില്‍ കാണുന്നത് എന്നൊക്കെ പറഞ്ഞു. തുടർന്ന് ആ വ്യക്തിയെപോയി കണ്ടിരുന്നു. 

ഇതത്ര കാര്യമാക്കിയില്ലെങ്കിലും അമേരിക്കയില്‍ ഒരു ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനം എയര്‍പോക്കറ്റില്‍ പെട്ടു. റിമി ടോമിയും നാദിര്‍ഷയുമൊക്കെ കരച്ചിലായി. വിമാനം ഇപ്പോള്‍ തകരും, എല്ലാവരും മരിക്കും എന്നൊക്കെ കരുതി. പെട്ടെന്ന് ആ പ്രവചനമാണ് ഓര്‍മ്മ വന്നതെന്ന് ദിലീപ് പറയുന്നു. പിന്നീട് കേസിലൊക്കെ പെട്ടതിന് ശേഷം അയാളെ കണ്ടിരുന്നു. അന്ന് അയാള്‍ പറഞ്ഞത് മരണസന്ധിയെന്നല്ല മരണം എന്ന് തന്നെയാണ്. ഇതും ഒരുതരം മരണം ആണല്ലോ. ദിലീപ് എന്ന വ്യക്തിയുടെ മരണമല്ലേ നടന്നത് എന്നാണ് അവര്‍ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടിയ ആളാണ് താൻ.

പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടകരമായ അവസ്ഥ മകൾ മീനാക്ഷിയുടേതായിരുന്നു എന്നും ദിലീപ് പറയുന്നു. 'അന്നവള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. സ്‌കൂളില്‍ പോകുന്ന കൗമാരക്കാരിയുടെ അവസ്ഥ ഒന്നോര്‍ത്ത് നോക്കൂ. മോള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ നോട്ടങ്ങള്‍ പോലും അവരെ വേദനിപ്പിക്കും. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിലാണ് സ്‌കൂളില്‍ ഉള്ളവരെല്ലാം പെരുമാറിയത്. എല്ലാവരുടെയും പിന്തുണയിലാണ് മീനൂട്ടി നല്ല മാര്‍ക്കോടെ വിജയിച്ചത്'- ദിലീപ് പറയുന്നു. 


 

Actor dileep words about air crash death prediction

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക