ലോകം മുഴുവന്‍ അറിയപ്പെടുന്ന മികച്ച ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസ താരമായിരുന്നു സിനദീന്‍ സിദാന്‍. 1998 ല്‍ ലോകകപ്പ് നേടിയ ടീമിലും 2000 ല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയ ടീമിലെ അംഗവുമായിരുന്നു. 2006 ലോകകപ്പിനുശേഷം വിരമിച്ച താരം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്നു. ഒടുവില്‍ ഇന്ന് അദ്ദേഹം പരിശീലന സ്ഥാനത്ത് നിന്നും രാജിവെച്ചിരിക്കുകയാണ്.
താന്‍ റയലിനെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും എങ്കിലും എല്ലാ കാര്യത്തിലും ചില മാറ്റങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു സിദാന്റെ രാജി പ്രഖ്യാപനം. റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ്ങ് ഗ്രൗണ്ടായ വാള്‍ഡെബൊസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു റയല്‍ വിടുന്നതായി സിദാന്‍ പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡ് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തപ്പോള്‍ പുതിയ താരവുമായി കരാറിലെത്തിയെന്നാണ് ആരാധകര്‍ കരുതിയിരുന്നതെങ്കിലും സിദാന്റെ പിന്മാറ്റത്തെ കുറിച്ച് പറയാനുള്ള വേദിയാവുകയായിരുന്നു.
ചാംപ്യന്‍സ് ലിഗില്‍ റയല്‍ ഹാട്രിക് കിരീടം നേടിയതിന് പിന്നാലെയായിരുന്നു അപ്രത്യക്ഷിതമായി രാജിയുമായി സിദാന്‍ എത്തിയത്. 2016 ല്‍ റാഫേല്‍ ബെനിറ്റസിന് പകരക്കാരനായി റയലിലെത്തിയ സിദാന്‍ 2020 വരെ ക്ലബ്ബുമായി കരാറുണ്ടായിരുന്നു.സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105 മത്സരവും റയല്‍ ജയിച്ചിരുന്നു.
സിദാന്റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടിരുന്നു. 2001 മുതല്‍ 2006 വരെ റയലിന്റെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു സിദാന്‍. ഇതേ സമയം റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീം വിടുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ കീരിടം നേടിയതിന് പിന്നാലെ ക്ലബ്ബ് വിടുന്നതായിട്ടുള്ള സൂചനകള്‍ റൊണള്‍ഡോ നല്‍കിയിരുന്നു. അടുത്ത സീസണിലേക്ക് ജഴ്‌സി പ്രകാശനത്തിനായി റയല്‍ മഡ്രിഡ് പുറത്ത് വിട്ട വീഡിയോകളിലും ചിത്രങ്ങളിലും ക്രിസ്റ്റ്യാനോ പങ്കെടുക്കാത്തതാണ് സംശയങ്ങള്‍ക്ക് ശക്തി നല്‍കിയത്.