ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയുമാണ് റൊണാള്‍ഡോ കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നിരന്തരം വരാറുണ്ടായിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ കീരിടം നേടിയതിന് പിന്നാലെ ക്ലബ്ബ് വിടുന്നതായിട്ടുള്ള സൂചനകള്‍ താരം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്. അടുത്ത സീസണിലേക്ക് ജഴ്‌സി പ്രകാശനത്തിനായി റയല്‍ മഡ്രിഡ് പുറത്ത് വിട്ട വീഡിയോകളിലും ചിത്രങ്ങളിലും ക്ലബ്ബിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം പങ്കെടുത്തിരുന്നില്ല. ഇതാണ് ക്ലബ്ബും താരവും വേര്‍പിരിയുകയാണോ എന്ന സംശയത്തിന് ബലമേകിയത്.
അതെ സമയം ഈ സീസണോടെ ടീം വിടുമെന്ന സൂചന നല്‍കിയ ഗാരെത് ബെയ്ല്‍ വചടങ്ങുകളിലും വീഡിയോയിലും ശ്രദ്ധേയനായി. മധ്യനിരയിലുള്ള ലൂക്ക മോഡ്രിച്ച് സീസണില്‍ മോശം ഫോമിലായിരുന്നു. മുന്നേറ്റ നിര താരം കരീം ബെന്‍സേമ, മാഴ്‌സലേ, തുടങ്ങിയ താരങ്ങളെല്ലാം റയല്‍ പുറത്ത് വിട്ട വീഡിയോയിലുണ്ട്. ക്ലബ്ബ് വെബ്‌സൈറ്റില്‍ പുതിയ ജഴ്‌സി ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ കൂടെ ക്രിസ്റ്റ്യാനോയുടെ ചിത്രം മാത്രം ഇല്ല. ആ കോളം ഒഴിച്ചിട്ടിരിക്കുകയാണ്.
റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് കീരിടങ്ങളെന്ന റെക്കോര്‍ഡായിരുന്നു താരം സ്വന്തമാക്കിയത്. യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍സ് ലീഗ് ആയ ശേഷം ഇത്രയും കീരിടം നേടിയ മറ്റൊരു താരമില്ല. അതില്‍ പ്രധാനപ്പെട്ടൊരു കാര്യം റൊണാള്‍ഡോ നേടി അഞ്ച് കീരിടങ്ങൡ നാലും അവസാന അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണെന്നുള്ളതാണ്.