ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുകയാണ്. എന്നാല്‍ എല്ലാവരും രോഗത്തെ ഭയക്കേണ്ടതില്ല എന്നും വ്യക്തി ശുചിത്വം പാലിക്കുകയും രോഗബാധ ഉള്ളവരോടും ഐസൊലേഷനില്‍ കഴിയുന്നവരോടുമുള്ള ഇടപെടലുകള്‍ കഴിവതും കുറയ്ക്കുകയും ചെയ്താല്‍ നമുക്ക് കൊറ്ാണ വൈറസ് ബാധയില്‍ നിന്ന് ചെറുക്കാന്‍ സാധിക്കും എന്നും ആരോഗ്യ വകുപ്പ് ജനങ്ങളെ നിരന്തരമായി ബോധവല്‍ക്കരിക്കാറുമുണ്ട്. എന്നാല്‍ ഇതിനൊപ്പം സിനിമാ താരങ്ങളും അണി നിരക്കുകയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ് നടന്‍ അജുവര്‍ഗ്ഗീസ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രസകരമായ ഒരു ട്രോളാണ് ഭീതിക്കിടയിലും ജനങ്ങളെ ചിരിയിലാഴ്ത്തുന്നത്.
'ആശ്വസിക്കൂ...ഐസൊലേഷന്‍ താത്കാലികമാണ്, ജീവിതത്തിലെ കൂടുതല്‍ സന്തോഷങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതരായിക്കൂ'- എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സൗന്ദര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ രസകരമായ രംഗമാണ് ട്രോളാക്കി മാറ്റിയിരിക്കുന്നത്. എന്നാല്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച രംഗമാണ് ഇത് എന്നാണ് ആരാധകര്‍ വീഡിയോക്ക് നല്‍കുന്ന കമന്റ്.