സിനിമമേഖലയില്‍ കുറഞ്ഞ കാലങ്ങള്‍ക്കുളളില്‍ തന്നെ ഏറെ ശ്രദ്ധേയനായ താരപുത്രനാണ് ഷെയിന്‍ നിഗം. സിനിമ മേഘലയില്‍ നിന്ന് പിതാവ് അബിക്ക് നേടാന്‍ കഴിയാത്തത് പലതും മകനിലൂടെ നേടാന്‍ സാധിക്കുകയും ചെയ്തിരുന്നു. പക്ഷേ ചുരുങ്ങിയ കാലയളവില്‍ തന്നെ ഏറെ വിവാദങ്ങളും ഷെയിന്റെ പേരില്‍ ഉയരുകയും ചെയ്തിരുന്നു. തനിക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്നതായും ഷയിന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങ്ള്‍ക്ക് ആരംഭം കുറിച്ചത്. ഇതിന് തൊട്ട് പിന്നാല സിനിമയുമായി സഹകരിക്കില്ല എന്ന് അറിയിച്ച് നിര്‍മാതാവ് പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയും നിര്‍മാതാക്കളുടെ സംഘടന ഷെയിനെതിരെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കിയാല്‍ മാത്രമേ വിലക്ക് നീക്കുകയുള്ളു എന്നും നിര്‍മാതാക്കളുടെ സംഘടന അറിയിക്കുകയും ചെയ്തു. താരസംഘടനയായ അമ്മയും ഒടുവില്‍ ഈ വിഷയത്തില്‍ ഇടപെടുകയും അനിശ്ചിതങ്ങള്‍ക്ക് അവസാനമിട്ട് വിലക്ക് ഒത്തു തീര്‍പ്പില്‍ അവസാനിക്കുകയും ചെയ്തു എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.
ഷെയിന്റെ പ്രശ്നങ്ങളെല്ലാം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉളളവര്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങ്ള്‍ക്ക് എല്ലാം അവസാനമായത്. താരസംഘടനയായ അമ്മ നിര്‍മാതാക്കളുടെ സംഘടനയെ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ തീരുമാനിച്ച വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നഷ്ട പരിഹാരം കൈപറ്റി ഷെയിന്റെ വിലക്ക് അവസാനിപ്പിക്കാന്‍ തങ്ങളും തയ്യാറാണെന്ന് നിര്‍മാതാക്കളും അറിയിച്ചിരിക്കുകയാണ്. ഇതോടെ ഷെയിന്റെ വിലക്ക് നീക്കി എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട ഒരു കോടി രൂപ നല്‍കാന്‍ തയ്യാറല്ലെന്ന് ഷെയിന്‍ അറിയിച്ച് സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ നാളുകളോളം നീണ്ട് പോയിരുന്നത്. നിര്‍മാതാക്കള്‍ക്ക് വെയില്‍, ഖുര്‍ബാനി എന്നിങ്ങനെ രണ്ട് സിനിമകളുടെ ഷൂട്ടിങ് മുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ ഷയിന്‍ തയ്യാറായിരിക്കുന്നത്. 32 ലക്ഷം രൂപ രണ്ട് സിനിമകള്‍ക്കുമായി താരം നല്‍കാം എന്നാണ് തീരുമാനം. ഷെയിനെ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക്വിളിച്ച് വരുത്തിയ ശേഷമായിരുന്നു നല്ല രീതിയില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത് എന്ന് മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു. ബുധാനാഴ്ച ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാകും എന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിക്കുകയും ചെയ്തു.