മലയാളികളുടെ പ്രിയ വയലിനിസ്റ്റായ ബാലഭാസ്‌കറുടെയും മകളുടെയും ജീവനെടുത്ത അപകടം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്. നേര്‍ച്ചകള്‍ക്കൊടുവില്‍ 16 വര്‍ഷം കഴിഞ്ഞ് ജീവിതത്തിലേക്ക് എത്തിയ മകളുടെ പേരിലുള്ള നേര്‍ച്ച വീട്ടാനായി വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുത് മടങ്ങും വഴിയാണ് ബാലഭാസ്‌കറും ഭാര്യയും മകളും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് അപകടത്തിലുണ്ടായത്. മകള്‍ തല്‍ക്ഷണവും ബാലു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. ഇപ്പോഴും ബാലുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന അടിയുറച്ച വിശ്വാസത്തിലാണ് ഇവരുടെ കുടുംബം. ഒന്നാം ചരമവാര്‍ഷികത്തില്‍ ബാലുവിനും മകള്‍ക്കുമായി പ്രാര്‍ഥിക്കുകയും ബലിയിടുകയും ചെയ്തിരിക്കുകയാണ് ഇവരിപ്പോള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 25 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി തല്‍ക്ഷണം മരിച്ചിരുന്നു. വെന്റിലേറ്ററിലായിരുന്നെങ്കിലും ലക്ഷമിയുടെയും ബാലുവിന്റെയും നില മെച്ചപ്പെട്ടിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പെടെ പ്രതീക്ഷിച്ചെങ്കിലും അപ്രതീക്ഷിതമായി എത്തിയ ഹൃദയാഘാതം ബാലുവിന്റെ ജീവനെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് ലക്ഷ്മിയെ മരണവിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. മാസങ്ങളോളം ലക്ഷ്മിക്ക് ആശുപത്രിയില്‍ ചിലവിടേണ്ടിവന്നു. ഇപ്പോഴും ശരിക്കും നടക്കാന്‍ ആകാതെ വീ്ട്ടില്‍ സ്വന്തം വിധിയെ പഴിച്ച് ലക്്ഷ്മി കഴിയുകയാണ്. ഈ ദുര്‍ഗതി ലക്ഷ്മിക്ക് വരുത്തിയ ഡ്രൈവര്‍ അര്‍ജ്ജുനെ ഇതുവരെയും പിടികൂടാന്‍ പോലീസിനായിട്ടില്ല. ബാലുവിന്റെ അപകടത്തിന് പിന്നാലെ ദുരൂഹത കുടുംബം ആരോപിച്ചിരുന്നെങ്കിലും ഇതുവരെയും പോലീസും ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. ഒളിവിലായ അര്‍ജ്ജുനെ പറ്റിയും യാതൊരു വിവരവും ഇല്ല.
ഇംഗ്ലീഷ് തീയതി അനുസരിച്ച് ഇന്നാണ് ഒരു വര്‍ഷമെങ്കിലും ബാലുവിന്റെ വീട്ടുകാര്‍ മകള്‍ക്കും ബാലഭാസ്‌കറിനുമായി ആണ്ടുബലി നടത്തിക്കഴിഞ്ഞു. നാളുകള്‍ അനുസരിച്ചായിരുന്നു തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ ചടങ്ങുനടത്തി. ബാലു മരിച്ച തിരുവാതിര ദിവസമായിരുന്നു കുടുംബം ഇരുവര്‍ക്കുമായി ചടങ്ങുകള്‍ നടത്തിയത്. ബാലുവിന് വേണ്ടി ബലിയിട്ടപ്പോള്‍ വിടരും മുമ്പ് കൊഴിഞ്ഞുപോയ തേജസ്വിനി മോള്‍ക്കായി കന്യാദാനം പോലെ ഒരു ചടങ്ങാണ് നടത്തിയതെന്ന് ബാലുവിന്റെ കുടുംബം സിനിലൈഫിനോട് വെളിപ്പെടുത്തി. അമ്പലത്തിലെ പോറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിഷ്ഠയുടെ മുന്നില്‍ ആ ചടങ്ങ് തേജസ്വിനിക്കായി നടത്തിയത്. ബാലുവിന്റെ അപകടമരണത്തില്‍ അന്വേഷണത്തില്‍ തൃപ്തികരമല്ലെന്നുളള ഉറച്ച നിലപാടിലാണ് ബാലുവിന്റെ കുടുംബം ഇപ്പോഴും. ബാലുവിനും മകള്‍ക്കും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും കുടുംബം വെളിപ്പെടുത്തുന്നു.