ജനപ്രിയ നായകന് ദിലീപിന് ഇന്ന് അന്‍പത് വയസ്സ്. ഇത്തവണത്തെ പിറന്നാള്‍ ദിലീപിനും കുടുംബത്തിനും ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. വീട്ടില്‍ ഒരു കുഞ്ഞതിഥി കൂടി എത്തിയതാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂടാന്‍ കാരണം. സന്തോഷങ്ങള്‍ ഇരട്ടിയാക്കി ദിലീപ് തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. താരത്തിന് സോഷ്യല്‍ മീഡിയ നിറയെ ആശംസാപ്രവാഹമാണ്.
മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ നടനാണ് ദിലീപ്. നിരവധി ഹിറ്റുചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച ദിലീപ് ഇന്ന് തന്റെ
അന്‍പതാം പിറന്നാളിന്റെ നിറവിലാണ്. ജീവിത്തതിലെ പ്രതിസന്ധികള്‍കളില്‍ തളരാതെ നിന്ന നടന് ആരാധകരുടെ ആശംസാ പ്രവാഹമാണ്. ഇത്തവണത്തെ പിറന്നാള്‍ ദിലീപിനും കുടുംബത്തിനും ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. വിജയദശമി ദിനത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി ഉണ്ടായതിന്റെ സന്തോഷത്തിലാണ് ദിലീപിന്റെയും കാവ്യയുടേയും കുടുംബം. എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കയാണ് താരം. തന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രമായ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടാണ് ദിലീപ് തന്റെ ആരാധകര്‍ ഞെട്ടിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണ്നാണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹി്ക്കുന്നത്. ചിത്രത്തില്‍ വക്കീലായാണ് താരം എത്തുക. നേരത്തെ, പാസഞ്ചര്‍ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു.
നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ ഇതിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും താന്‍ ശക്തമായി തിരിച്ചു വരും എന്നതിനു തെളിവാണ് ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. വിവാവദങ്ങളും വിമര്‍ശനങ്ങളും നിലനില്ക്കുമ്പോള് തന്നെ തന്റെ വ്യക്തി ജീവിതത്തയും സിനിമയേയും ഇതൊന്നും ബാധിക്കില്ല എന്നതാണ് വീട്ടില കുഞ്ഞതിഥിയുടെ വരവും പുതിയ ചിത്രത്തിന്റെ പോസ്റ്ററും വ്യക്തമാക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ്. പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയില്‍ തിരിച്ചത്തെണം എന്നാണ് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.