Latest News

17 വര്‍ഷങ്ങള്‍ക്കിപ്പുറം മൂസ റീലോഡഡ്; സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ദിലീപും സംഘവും

Malayalilife
topbanner
17 വര്‍ഷങ്ങള്‍ക്കിപ്പുറം മൂസ റീലോഡഡ്; സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ദിലീപും സംഘവും

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് സി ഐഡി മൂസ.. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഈ ചിത്രം കണ്ട് ആസ്വദിക്കാറുണ്ട്. ദിലീപും ഭാവനയും നായികാനായകന്‍മാരായ ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. ഇപ്പോഴിതാ, സി.ഐ.ഡി മൂസ പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട പുതിയ ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. 

സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപും കൂട്ടരും. കഥാപാത്രങ്ങളൊക്കെ സിനിമയിലേതു തന്നെയാണെങ്കിലും കഥ മറ്റൊന്നാകും. ബിഎംഡി പ്രൊഡക്ഷന്‍സും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മൂസയുടെ ശബ്ദം ദിലീപ് തന്നെയാകും ഡബ്് ചെയ്യുക. ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്..
 

Read more topics: # CID Moosa ,# Dileep,# animation
CID Moosa of Dileep in animation

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES