Latest News

കുറെ എണ്ണം മരിക്കും; ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം'; ആ വെടിവെയ്പ്പ് പരാമര്‍ശത്തില്‍ ആകെ പെട്ട അവസ്ഥയിലായ ടിജി മോഹന്‍ദാസ്; അതിരുവിട്ട വാക്കുകളില്‍ വിമര്‍ശനം ശക്തമാകുന്നു; മൃഗങ്ങള്‍ക്ക് പോലും ഇതിലും നല്ല സംസ്‌കാരം കാണും; നേതാവിനെ ജയിലില്‍ അടയ്ക്കണമെന്ന ആവശ്യവുമായി മാധവ് സുരേഷ് 

Malayalilife
 കുറെ എണ്ണം മരിക്കും; ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം'; ആ വെടിവെയ്പ്പ് പരാമര്‍ശത്തില്‍ ആകെ പെട്ട അവസ്ഥയിലായ ടിജി മോഹന്‍ദാസ്; അതിരുവിട്ട വാക്കുകളില്‍ വിമര്‍ശനം ശക്തമാകുന്നു; മൃഗങ്ങള്‍ക്ക് പോലും ഇതിലും നല്ല സംസ്‌കാരം കാണും; നേതാവിനെ ജയിലില്‍ അടയ്ക്കണമെന്ന ആവശ്യവുമായി മാധവ് സുരേഷ് 

നീറ്റ് പരീക്ഷാ വിവാദത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എം.പിയുടെ മകനും നടനുമായ മാധവ് സുരേഷ്. മൃഗങ്ങള്‍ക്ക് പോലും ഇതിലും നല്ല സംസ്‌കാരം കാണിക്കാന്‍ കഴിയുമെന്നും ഇയാളുടെ മനോനില മാത്രം പരിഗണിച്ച് ജയിലില്‍ അടയ്ക്കണമെന്നും മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ അങ്ങേയറ്റം വിവാദപരമായ പരാമര്‍ശങ്ങള്‍. ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നുവെന്നാണ് മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്, ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കണമായിരുന്നു

കുറേപ്പേര്‍ മരിക്കുകയും കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമ്പോള്‍ ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കാമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. 

പ്രക്ഷോഭകര്‍ ക്രിമിനലുകളും അഴിഞ്ഞാടുന്നവരുമാണെന്നും കൂട്ടബലാത്സംഗം നടന്നാല്‍ അത് ആസ്വദിക്കുന്നവരാണ് സമരക്കാരെന്നും മോഹന്‍ദാസ് അധിക്ഷേപിച്ചിരുന്നു. ടി.ജി. മോഹന്‍ദാസിന്റെ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ, അദ്ദേഹത്തിന്റെ നിലപാട് തള്ളി ആര്‍.എസ്.എസ് രംഗത്തെത്തി. മോഹന്‍ദാസ് പറഞ്ഞത് സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കുകയായിരുന്നു.

madhav suresh against tg mohandas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES