കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ അനുകൂലിച്ച് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്. കഷ്ടപ്പെട്ട് പഠിച്ചു, പിഎസ്‌സി കിട്ടി നിയമനം പ്രതീക്ഷിക്കുന്ന യുവതീ യുവാക്കള്‍ക്ക് ജോലി കൊടുക്കാതെ, ആരാധന മൂത്ത് നടനെ കാണാന്‍ വന്നു തിരക്കില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി കൊടുക്കുന്നത് ശരിയാണോയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. കേരളം ആയാലും തമിഴ്‌നാട് ആയാലും ഇങ്ങനെ സെന്റിമെന്റസ് മാത്രം നോക്കി പലരും സര്‍ക്കാര്‍ ജോലിക്കാരാകുമ്പോള്‍ പിഎസ്‌സി എഴുതി കാത്തിരിക്കുന്നവര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ മണ്ണ് വാരി തിന്നുന്നു, കഷ്ടം- സന്തോഷ് പറയുന്നു.
കുറിപ്പ് ഇങ്ങനെ
കഷ്ടപ്പെട്ട് പഠിച്ചു, PSC കിട്ടി നിയമനം പ്രതീക്ഷിക്കുന്ന യുവതീ യുവാക്കള്‍ക്ക് ജോലി കൊടുക്കാതെ, ആരാധന മൂത്തു നടനെ കാണാന്‍ വന്നു തിരക്കില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി കൊടുക്കുന്നത് ശരിയാണോ?
നിലവില്‍ അവര്‍ക്കു 40 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കൊടുത്തിട്ടുണ്ട്..
എന്നാല്‍ ജീവിക്കാന്‍ ജോലിക്ക് പോയി പടക്കം നിര്‍മ്മാണശാല തീ പിടിച്ചതിന് മരിച്ചവര്‍ക്കും, മറ്റു അപകടം ഉണ്ടായി മരിച്ച ആള്‍ക്കും രണ്ട് ലക്ഷം രൂപയാണ് കൊടുക്കുന്നത്. ഈ ലോജിക് വെച്ചാണെങ്കില്‍ ഏത് രീതിയില്‍ അപകടം സംഭവിച്ചു മരിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലി കൊടുക്കേണ്ടി വരില്ലേ?
ഓപ്പറേഷന്‍ ഇടയില്‍ വയറ്റില്‍ കത്രിക കുടുങ്ങി പോയാല്‍ അതിനു ഉത്തരവാദിയായ ഡോക്ടറില്‍ നിന്നും വലിയ തുക നഷ്ടപരിഹാരം കൊടുക്കുന്നതല്ലേ ഭംഗി?
കേരളം ആയാലും തമിഴ്‌നാട് ആയാലും ഇങ്ങനെ sentiments മാത്രം നോക്കി പലരും സര്‍ക്കാര്‍ ജോലിക്കാരാകുമ്പോള്‍ ആ psc എഴുതി കാത്തിരിക്കുന്നവര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ മണ്ണ് വാരി തിന്നുന്നു..കഷ്ടം..