Latest News

മലയാളത്തിന്റെ പ്രിയങ്കരിയായ നടി; സംസഥാന പുരസ്‌കാര ജേതാവ്; പ്രണയ വിവാഹവും ഒടുവിൽ വേർപിരിയലും; നടി പ്രിയങ്കയുടെ സംഭവബഹുലമായ ജീവിതം

Malayalilife
മലയാളത്തിന്റെ പ്രിയങ്കരിയായ നടി; സംസഥാന പുരസ്‌കാര ജേതാവ്; പ്രണയ വിവാഹവും ഒടുവിൽ വേർപിരിയലും; നടി പ്രിയങ്കയുടെ സംഭവബഹുലമായ ജീവിതം

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ.  നടി സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത് വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി താരത്തെ തേടി എത്തിയതും. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും പ്രിയങ്കയെ തേടി എത്തിയിരുന്നു.പ്രിയങ്കാ നായര്‍ മലയാളി പ്രേക്ഷകർക്ക് ഇടയിൽ നായികയായും സഹനടിയായുമൊക്കെയാണ് തിളങ്ങിയത്.

1985 ജൂണ്‍ 30ന് തിരുവന്തപുരത്ത് ആയിരുന്നു പ്രിയങ്കയുടെ ജനനം. പ്രിയങ്ക തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെ
തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ ഭൗതികശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കിയിരുന്നു. അക്കാലത്ത് ഉമക്കുയിൽ, മേഘം, ആകാശാദൂത്ത് എന്നിവയുൾപ്പെടെ നിരവധി മലയാള ടെലിവിഷൻ പരമ്പരകളിൽ പാർട്ട് ടൈം ആയി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ അഭിനയിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും പകരം ഒരു ലക്ചറർ ആകാൻ ആയിരുന്നു പ്രിയങ്ക ഏറെ ആഗ്രഹിച്ചിരുന്നതും.

2006മുതല്‍ ചലച്ചിത്രരംഗത്ത് പ്രിയങ്ക  സജീവം ആണ്.  ചലച്ചിത്ര മേഖലയിലേക്ക് പ്രിയങ്ക ചേക്കേറിയിരിക്കുന്നത് മോഡലിങ് രംഗത്തുനിന്നുമാണ് . 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'വെയില്‍' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2007ല്‍ തൊലൈപ്പേശി, തിരുത്തം  എന്നീ തമിഴ് ചിത്രങ്ങളിലും കിച്ചാമണി എംബിഎ എന്ന മലയാളചിത്രത്തിലും  ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതും തുടർന്ന്  വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, സമസ്തകേരളം പി.ഒ, ഇവിടം സ്വര്‍ഗ്ഗമാണ്, ഓര്‍മ്മ മാത്രം, കസനോവ തുടങ്ങിയ ചിത്രത്തിലും താരം തിളങ്ങിയിരുന്നു.  സിന്ദഗി എന്ന കന്നഡ  ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

വാഹനങ്ങളോട് ഏറെ  പ്രിയമുള്ള പ്രിയങ്കയ്ക്ക് റോയൽ എനിഫീൽഡ്‌ ബുള്ളറ്റിൽ യാത്ര ചെയ്യാനും ഏറെ ഇഷ്‌ടമാണ്‌. 2012 മെയ് 23 ന് തിരുവനന്തപുരത്തെ അട്ടുകൽ ക്ഷേത്രത്തിൽ വെച്ചാണ് പ്രിയങ്ക തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ലോറൻസ് റാമുമായി പ്രണയിച്ച് വിവാഹിതയായത്.  ഇരുവർക്കുമായി  ഒരു മകൻ മുകുന്ദ് റാമുമുണ്ട്, 2013 മെയ് 18 ന് ആണ് മകന്റെ ജനനം. 2015 ൽ ആണ് പ്രിയങ്കയും ലോറൻസും വിവാഹമോചനത്തിന് അപേക്ഷിച്ചത്. മാനസിക പീഡനമായിരുന്നു കാരണം.  അതോടൊപ്പം തന്നെ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയത് കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് എന്നും പ്രിയങ്ക ഒരുവേള തുറന്ന് പറഞ്ഞിരുന്നു. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.വിവാഹ മോചന ശേഷം പ്രിയങ്ക മകനൊപ്പം കേരളത്തിലേക്ക് താമസം മാറ്റി. മകന്റെ സൗകര്യം അനുസരിച്ച് ചില സിനിമകള്‍ തിരഞ്ഞെടുത്തു. ഇപ്പോള്‍ മകനുമൊപ്പമുള്ള  സതോഷകരമായ ഒരു ജീവിതം നയിക്കുകയാണ് താരം.

Read more topics: # Actress priyanka ,# realistic life
Actress priyanka realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES