Latest News

ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോസ്‌കിയോ എന്ന് കുറിച്ച് പ്രണവിന്റെ ചിത്രങ്ങളുമായി ആശംസകള്‍ നേര്‍ന്ന് വിസ്മയ; വാക്കുകളില്‍ സ്‌നേഹം നിറച്ച് ലാലേട്ടന്റെ ജന്മദിനാശംസ; താരപുത്രന് ആശംസകളുമായി സോഷ്യല്‍മീഡിയ

Malayalilife
 ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോസ്‌കിയോ എന്ന് കുറിച്ച് പ്രണവിന്റെ ചിത്രങ്ങളുമായി ആശംസകള്‍ നേര്‍ന്ന് വിസ്മയ; വാക്കുകളില്‍ സ്‌നേഹം നിറച്ച് ലാലേട്ടന്റെ ജന്മദിനാശംസ; താരപുത്രന് ആശംസകളുമായി സോഷ്യല്‍മീഡിയ

മലയാളികളുടെ പ്രിയതാരം പ്രണവ് മോഹന്‍ലാല്‍ ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അച്ഛനും സൂപ്പര്‍താരവുമായ മോഹന്‍ലാലും സഹോദരിയും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഹതന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രണവിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് ജന്മദിനാശംസകള്‍ നേര്‍ന്നത്.

'Happy Birthday to my dear Appu' (എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍) എന്ന ലളിതമായ കുറിപ്പായിരുന്നു ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ പങ്കുവെച്ചത്. അധിക വാക്കുകളൊന്നുമില്ലാതെ, അച്ഛന്റെ സ്‌നേഹം മുഴുവന്‍ നിറഞ്ഞ ആ ഒരു വരി തന്നെയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

വെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന പ്രണവിനൊപ്പം വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ്  നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാല്‍ പ്രണവിന് ആശംസകള്‍ നേര്‍ന്നത്. ഇരുവരുടെയും സ്വാഭാവികമായ ചിരിയും ആത്മബന്ധവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായതോടെ ആയിരക്കണക്കിന് ആരാധകരാണ് കമന്റുകളിലൂടെ പ്രണവിന് ആശംസകളുമായി എത്തിയത്. സിനിമാ രംഗത്തെ നിരവധി പ്രമുഖരും പോസ്റ്റ് പങ്കുവെച്ച് ആശംസകള്‍ അറിയിച്ചു.

അതേസമയം, സഹോദരി വിസ്മയ മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമിലൂടെ പ്രണവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രണവിനൊപ്പമുള്ള ചില അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'Happy Birthday Broskiyo' എന്ന കുറിപ്പാണ് വിസ്മയ പങ്കുവെച്ചത്

pranav mohanlals birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES