Latest News

സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്; ഇതൊക്കെ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങള്‍; ജോലിയുടെ ഭാഗമായും അല്ലാതെയും എനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്; കുറച്ചൊക്കെ ബോധം വേണ്ടേ..; അനുവാദം ഇല്ലാതെ ഒന്നും ചെയ്യരുത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍ 

Malayalilife
 സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്; ഇതൊക്കെ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങള്‍; ജോലിയുടെ ഭാഗമായും അല്ലാതെയും എനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്; കുറച്ചൊക്കെ ബോധം വേണ്ടേ..; അനുവാദം ഇല്ലാതെ ഒന്നും ചെയ്യരുത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍ 

പ്രിയതാരങ്ങളുടെ വിയോഗമുണ്ടാക്കുന്ന സങ്കടകരമായ സാഹചര്യങ്ങളില്‍ മാധ്യമങ്ങളും പൊതുജനങ്ങളും കാത്തുസൂക്ഷിക്കേണ്ട മര്യാദകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മഞ്ജു വാര്യര്‍. അടുത്തിടെ അന്തരിച്ച നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. നമുക്കെല്ലാവര്‍ക്കും അടിസ്ഥാനപരമായ 'സിവിക് സെന്‍സ്' (സാമൂഹിക ബോധം) വേണമെന്നും ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് തിരിച്ചറിയണമെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ വാക്കുകള്‍... സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കുമാണത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എന്ത് മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. തിയറ്ററിക്കലായി പറയുന്നതിലും നല്ലത്. ചില ഉദാഹരണങ്ങള്‍ പറയുന്നതായിരിക്കും.

ഈ അടുത്ത് നമ്മള്‍ കണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്റെ മകന്‍ ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ നിന്നവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് തമിഴിലെ വളരെ പ്രശസ്തനായ ഭാഗ്യരാജ് അദ്ദേഹം അന്തരിച്ച സമയം. Also Read - ഷൂട്ടിംഗ് ഉപകരണങ്ങളുടെ വാടകയിനത്തില്‍ 1.80 കോടി മുക്കി; ചോദിക്കാന്‍ ചെന്ന മാനേജരെ ഭീഷണിപ്പെടുത്തി! നടന്‍ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ മൊബൈലില്‍ ഇതെല്ലാം പകര്‍ത്താന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ നിന്ന നടി രാധികയെ തട്ടി താഴെ ഇടുന്നതും അതും മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാന്‍ കണ്ടു.

വേറാരോ ഫോണില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനില്‍ക്കെ, ചില കാര്യങ്ങള്‍ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. നമ്മള്‍ എവിടെ നില്‍ക്കുന്നു, ഏത് അവസരത്തില്‍ നില്‍ക്കുന്നു എന്നിങ്ങനെ നമ്മള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളുണ്ടെന്ന ബോധ്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. ജോലിയുടെ ഭാ?ഗമായും അല്ലാതെയും വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അവിടെ ഒക്കെ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യമുണ്ട്.

നമ്മുടെ അനുവാദം ഇല്ലാതെ ഒരു പെറ്റിന്റെ പോലും വിഷ്വല്‍ എടുക്കാന്‍ മടിക്കാറുണ്ട്. അനുവാദം ചോദിച്ചിട്ടെ അത് ചെയ്യൂ. എല്ലാവരും സാധാരണക്കാരാണ്. അവരവരുടെ സ്വകാര്യത മാനിക്കപെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടില്‍ എത്രത്തോളം ഉണ്ടെന്നത് എനിക്കറിയില്ല. സിവിക്‌സ് സെന്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അടിയന്തരഘട്ടങ്ങളുണ്ട്.

manju warrie r about civic sence

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES