മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. ശോഭനയുടെ സിനിമ ജീവിതത്തിൽ ഏറെ വഴിത്തിരിവായ ഒരു കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ നാഗവല്ലി. തുടർന്ന് നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയത്.
ചന്ദ്രകുമാറിൻ്റെയും ആനന്ദത്തിൻ്റെയും മകളായി 1970 മാർച്ച് 21 ന് തിരുവനന്തപുരത്ത് ആയിരുന്നു താരം ജനിച്ചത്. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതൽക്കേ ശോഭന നൃത്തം അഭ്യസിച്ചിരുന്നു. ശോഭന കോയമ്പത്തൂർ സെന്റ്തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു തന്റെ പ്രാഥമിക വിദ്യാഹായസം പൂർത്തിയാക്കിയത്. ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി മാറിയ ശോഭന അതിൽ മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും താരം തന്റെ അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരമുൾപ്പെടെ ഉള്ളവയ്ക്ക് അർഹയാകുകയും ചെയ്തു.
ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. തുടർന്ന് നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയത്.
മലയാളത്തിലെ പ്രമുഖ നടനുമായി ശോഭനയ്ക്ക് ഉണ്ടായിരുന്ന പ്രണയമാണ് അവർ ഇപ്പോഴും താരം അവിവാഹിതയായി കഴിയാൻ കാരണം. പക്ഷെ ആദ്ദേഹം മറ്റൊരു വിവാഹം ചെയ്തു എന്നും വർഷങ്ങൾക്ക് മുൻപ് താരത്തെ കുറിച്ച് പ്രചരിച്ച വാർത്ത ആയിരുന്നു.
അവിവാഹിത ആയി തുടരുന്ന സാഹചര്യത്തിൽ സോബഹനാ 2010 ല്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു. കുഞ്ഞിന് ശോഭന അനന്തനാരായണി എന്നാണ് പേരിട്ടത്. ശോഭനയ്ക്ക് ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും ഉണ്ട് . ശോഭന മുൻപ് തന്നെ ഈ നൃത്ത വിദ്യാലയത്തിലൂടെ വളർന്ന് വരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ആണ് താൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ശോഭനയുടെ നൃത്തവിദ്യാലയം ചെലവുകൂടിയ അരങ്ങേറ്റങ്ങളെ കുറയ്ക്കുവാൻ ശ്രമിക്കുന്നതായും വാർത്തകാലിൽ ഇടം നേടി. ഏറെ കാലത്തെ ഇടവേളക്ക് ശേഷം ആയിരുന്നു ശോഭന വീണ്ടും വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചു വന്നതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.