ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ് സീമ.പല വിഷയങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുമുണ്ട്. ഇപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന വ്യാജേന നടക്കുന്നവരെക്കുറിച്ചുള്ള സീമയുടെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. എന്നാല്‍ ആരെക്കുറിച്ചാണ് തന്റെ പോസ്റ്റ് എന്ന് സീമ വിനീത് വ്യക്തമാക്കിയിട്ടില്ല.
സീമ വിനീതിന്റെ വാക്കുകള്‍:
'ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, കല്യാണവും കഴിച്ചു കുട്ടിയേയും ഉണ്ടാക്കി ട്രാന്‍സ്ജന്‍ഡര്‍ ആണ് എന്ന് പറഞ്ഞു സാരീ ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രം. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേല്‍ നിയൊക്കെ ആണുങ്ങള്‍ ആണ്. അത്തരം ആളുകളോട് തീര്‍ത്തും വിയോജിപ്പ്. സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ വരുന്ന ഇത്തരം ആളുകളോട് omkv'', സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് സീമ പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചു പറഞ്ഞതല്ലല്ലോ എന്ന ചോദ്യത്തിന് ഒരുപാടുപേരുണ്ട് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല എന്നാണ് സീമ മറുപടി പറഞ്ഞത്.