Latest News

പഠനാവശ്യങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാമുള്ള പണം തരുന്നത് അമ്മ തന്നെ;അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടം; എനിക്കതില്‍ പ്രശ്നമൊന്നും ഇല്ല ;അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതില്‍ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല; രേണുവിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സുധിയുടെ മകന്‍ കിച്ചുവിന് പറയാനുള്ളത്

Malayalilife
 പഠനാവശ്യങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാമുള്ള പണം തരുന്നത് അമ്മ തന്നെ;അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടം; എനിക്കതില്‍ പ്രശ്നമൊന്നും ഇല്ല ;അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതില്‍ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല; രേണുവിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സുധിയുടെ മകന്‍ കിച്ചുവിന് പറയാനുള്ളത്

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് വരാറുള്ളത്. സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് രേണുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് മകന്‍ കിച്ചുവിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും രണ്ടാമതും വിവാഹം കഴിച്ചെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ രേണുവിനെതിരെ ഉയറാറുണ്ട്.രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആല്‍ബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഇതിനിടെ, കിച്ചു നല്‍കിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും കിച്ചു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിച്ചു മനസ്സ് തുറന്നത്.  ഇപ്പോഴും താന്‍ വീട്ടിലെത്തിയാല്‍ നല്ല ഭക്ഷണം ഉണ്ടാക്കിത്തരാറുള്ള ആള്‍ തന്നെയാണ് രേണുവെന്നും കിച്ചു അഭിമുഖത്തില്‍ വ്യക്തമാക്കി.

''റിതുക്കുട്ടന്‍ ഇടക്ക് വീഡിയോ കോള്‍ ചെയ്യും. ചേട്ടന്‍ വീട്ടിലേക്കു വാ എന്നൊക്കെ പറയും. അവനെ കാണണം എന്നു തോന്നുമ്പോള്‍ ഞാന്‍ വീട്ടിലേക്കു പോകും. എനിക്കവിടെ സ്വന്തമായി ഒരു മുറിയുണ്ട്. വീട്ടിലെത്തിയാല്‍ കൂടുതല്‍ സമയവും ആ മുറിക്കകത്തു തന്നെയായിരിക്കും'', എന്ന് കിച്ചു കൂട്ടിച്ചേര്‍ത്തു.

അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും സോഷ്യല്‍ മീഡിയില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും കിച്ചു പറഞ്ഞു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നതും അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതില്‍ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും കിച്ചു കൂട്ടിച്ചേര്‍ത്തു. രേണു വീണ്ടും  വിവാഹം കഴിക്കുകയാണെങ്കില്‍ കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ അപ്പോഴത്തെ മൈന്‍ഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യും എന്നായിരുന്നു മറുപടി.

 ഇതിനിടെ, സുധിയുടെ ആദ്യ വിവാഹത്തിലെ മകനായ കിച്ചുവിനെ പുറത്താക്കി എന്ന തരത്തിലെല്ലാം രേണുവിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇളയ മകന്‍ റിതുക്കുട്ടനെക്കാള്‍ അല്‍പം സ്‌നേഹം കൂടുതല്‍ കിച്ചുവിനോടാണെന്നും തന്നെ ആദ്യം അമ്മ എന്നു വിളിച്ചത് കിച്ചുവാണെന്നും രേണു വ്യക്തമാക്കിയിരുന്നു.

Read more topics: # കൊല്ലം സുധി
kollam sudhis elder son kichu responds

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES