Latest News

എത്രയോ സ്റ്റേജുകളില്‍ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി പെര്‍ഫോം ചെയ്തിരിക്കുന്നു; അന്നൊന്നും ആരും ഈ പുലിപ്പല്ലിനെ പറ്റിയോ എലിപ്പല്ലിനെ പറ്റിയോ സംശയിച്ചിട്ടില്ല; പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം മാത്രം': വേടന് പിന്തുണയുമായി നടി സബീത

Malayalilife
എത്രയോ സ്റ്റേജുകളില്‍ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി പെര്‍ഫോം ചെയ്തിരിക്കുന്നു; അന്നൊന്നും ആരും ഈ പുലിപ്പല്ലിനെ പറ്റിയോ എലിപ്പല്ലിനെ പറ്റിയോ സംശയിച്ചിട്ടില്ല; പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം മാത്രം': വേടന് പിന്തുണയുമായി നടി സബീത

ലഹരി ഉപയോഗ ആരോപണത്തില്‍ കുടുങ്ങിയ റാപ്പര്‍ വേടന് പിന്തുണയുമായി നടി സബീത ജോര്‍ജ് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സബീത തന്റെ നിലപാട് വ്യക്തമാക്കിയത്. മാലയില്‍ ധരിച്ചിരുന്ന പുലിപ്പല്ല് ഇപ്പോഴാണ് വിഷയമാകുന്നത് എന്ന് സംശയവുമായാണ് താരം ഇന്‍സ്റ്റാ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവച്ച് റോഡിലൂടെ കഞ്ചാവും അടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്‌നമാകുമോ എന്നറിയില്ല.'' ''പിന്നെ എലീടെ പല്ലോ, പുലീടെ പല്ലോ അങ്ങനെ എന്തോ കേട്ടു. എത്രയോ സ്റ്റേജുകളില്‍ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി ഈ ആര്‍ട്ടിസ്റ്റ് പെര്‍ഫോം ചെയ്തിരിക്കുന്നു. ഞാന്‍ തന്നെ ഒരു പതിനഞ്ച് വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പല സന്ദര്‍ഭങ്ങളിലുമായി.'' 

അന്നൊന്നും ആരും ഈ പുലിപ്പല്ലിനെ പറ്റിയോ എലിപ്പല്ലിനെ പറ്റിയോ വിഷമിക്കുകയോ പുറകേ നടന്ന് ആ വ്യക്തിയെ ക്രൂശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം ആണ് ഇപ്പോള്‍ തോന്നുന്ന വികാരം'' എന്നാണ് സബീറ്റ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ''ഇതില്‍ വേടനൊപ്പം. നീ കൂടുതല്‍ കരുത്തോടെയും തിളക്കത്തോടെയും തിരിച്ചു വരും സുഹൃത്തേ. എഅതില്‍ സംശയമില്ല'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, പുലിപ്പല്ല് കൊണ്ട് ലോക്കറ്റ് തയാറാക്കിയ ജ്വല്ലറിയിലും തൃശൂരിലെ വീട്ടിലും വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വേടന്റെ തൃശൂര്‍ സ്വവസതിയിലും, മാലയില്‍ ധരിച്ചിരുന്ന ലോക്കറ്റ് നിര്‍മിച്ച ജ്വല്ലറിയിലും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 ജന്തു സംരക്ഷണ നിയമലംഘനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി തെളിവെടുപ്പും കൃത്യമായ പരിശോധനകളും നടക്കുന്നു. അതിനിടെ, വേടനെതിരായ ലഹരി ഉപയോഗ ആരോപണങ്ങളില്‍ തെളിവുകള്‍ ഇന്നുവരെ പുറത്തുവരാത്തതും, സമൂഹമാധ്യമങ്ങളില്‍ പിന്തുണയും വിമര്‍ശനവുമൊക്കെ ശക്തമാകുന്നത് പോലീസ് നടപടി നിര്‍ണായകമാകുമെന്ന സൂചനയാണ് നല്‍കുന്നത്.

sabitta george support rapper vedan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES