ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. വാനമ്പാടി എന്ന പരമ്പരയിലൂടെ തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മുണ്ടക്കയമാണ് സീമയുടെ സ്വന്തം സ്ഥലം. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്.സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്.
ഒരു നാടക നടിയായി കരിയർ ആരംഭിക്കുന്ന കാലത്ത് ഉത്സവ സമയങ്ങളിൽ പരിപാടിക്കായി പോകുമ്പോൾ ഒരു വീട്ടിൽ ചെന്നാൽ നാടക നടികളെ കയറ്റി ഇരിക്കാൻ അവർ വിസ്സമ്മതിക്കുമായിരുന്നു. അവർ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് നാടകം കഴിഞ്ഞ് വെളുപ്പിനെ ബസ് കയറാൻ നിൽകുമ്പോൾ ആളുകളുടെ നോട്ടം എല്ലാം തന്നെ മറ്റൊരു തരത്തിലായിരുന്നു. ഇവർ മറ്റെന്തോ ജോലിക്ക് പോയി വരുന്നതാണെന്ന് കരുതുന്നവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ്.
ബിബിഎക്കാരനായ മകന്‍ ആരോമലാണ് സീമയ്ക്ക് ജീവിതത്തില്‍ എല്ലാം. മകന് വേണ്ടി ഉഴിഞ്ഞുവച്ചതാണ് സീമയുടെ ജീവിതമെന്ന് പറയാം. കുടുംബത്തെപ്പറ്റി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണ് സീമയ്ക്കുള്ളത്. അതേസമയം സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടിയല്ല സീമ. കഴിഞ്ഞ 12 വര്‍ഷമായി തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തി കൂടിയാണ് താരം.