Latest News

എന്റെ സഹോദരന്‍ പോയി; നമ്മള്‍ എന്തൊരു കാര്യം ആവശ്യപ്പെട്ടാലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതിന് വേണ്ടി ഓടുമായിരുന്നു; വൈറലായി സീമ ജി നായർ

Malayalilife
topbanner
 എന്റെ സഹോദരന്‍ പോയി; നമ്മള്‍ എന്തൊരു കാര്യം ആവശ്യപ്പെട്ടാലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതിന് വേണ്ടി ഓടുമായിരുന്നു; വൈറലായി  സീമ ജി നായർ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് സീമ ജി നായർ. നിരവധി സിനിമകളിലൂടെയും പാരമ്പരകളിലൂടെയും  ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു സാമൂഹിക പ്രവർത്തക കൂടിയാണ് സീമ.  എന്നാൽ ഇപ്പോള്‍ ക്യാന്‍സര്‍ രോഗത്തിന് മുന്നില്‍ ഒടുവില്‍ കീഴടങ്ങേണ്ടി വന്ന യുവാവിനെ കുറിച്ച് സീമ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ, 

എന്റെ പ്രിയ സഹോദരന്‍ സുരേഷ് ചാരുമൂട് 14/5/2022 ല്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു.. കറക്ട് സമയം പറഞ്ഞാല്‍ 7.15.ന്.. ഏപ്രില്‍ 11 നാണു ഞാന്‍ അറിയുന്നത് സുരേഷിന് അന്നനാളത്തില്‍ ക്യാന്‍സര്‍ ആണെന്ന്.. ഏപ്രില്‍ 8 ന് സുരേഷിന്റെ കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ടു 8 വര്‍ഷം ആവുകയായിരുന്നു.. കിഡ്‌നി മാറ്റിവെക്കല്‍ കഴിഞ്ഞപ്പോള്‍ സുരേഷ് ഒരുപാട് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നു.. ഏപ്രില്‍ 16 ന് ഞാന്‍ തിരുവനന്തപുരത്തു പോയി സുരേഷിനെ കണ്ടു.. അന്നെന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ചോദിച്ചു എന്നെ ഒന്ന് രക്ഷിക്കാമോയെന്നു.. എന്റെ ഹൃദയം തകര്‍ത്ത ചോദ്യം.. ശരണ്യയുടെ ഏതൊരു കാര്യത്തിനും എന്റെ കൂടെയുണ്ടായിരുന്നു..

നമ്മള്‍ എന്തൊരു കാര്യം ആവശ്യപ്പെട്ടാലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതിന് വേണ്ടി ഓടുമായിരുന്നു.. ഒരു വണ്ടി ഓടിച്ചു അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ ആയിരുന്നു എല്ലാം ചെയ്തിരുന്നത്.. സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഓടുമ്പോള്‍ എന്റെ കൂടെ ഒറ്റകെട്ടായി KTDO(കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍) ഉണ്ടായിരുന്നു.. ഒന്നിനും ടെന്‍ഷന്‍ വേണ്ട എല്ലാത്തിനും കൂടെ ഞങ്ങള്‍ ഉണ്ടെന്നും പറഞ്ഞു കൂടെ നിന്നു.. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിലെ Dr സാന്‍ജോ, Dr മാര്‍ട്ടിന്‍, Dr പ്രവീണ്‍, രേഖ മാം ഓരോ സ്റ്റാഫുകളും ഞങ്ങളുടെ കൂടെ നിന്നു.. രക്ഷപെടുത്താന്‍ ആവുന്നത്ര ശ്രമിച്ചു.. സുരേഷിന് കിഡ്‌നി കൊടുത്ത പെങ്ങള്‍ സരസ്വതി ചേച്ചി ഊണിലും ഉറക്കത്തിലും കൂടെ നിന്നു.. ആങ്ങള പെങ്ങള്‍ ബന്ധത്തിന്റെ ഏറ്റവും അര്‍ത്ഥവത്തായ നിമിഷങ്ങള്‍ ഞാന്‍ അവിടെ കണ്ടു.. സുരേഷിന് ഒന്നും ഒരു കുറവുണ്ടാകരുതെന്നു ആഗ്രഹിച്ചു.. ഇന്നലെ ഷൂട്ട് ഉണ്ടായിട്ടും അത് കഴിഞ്ഞു ഓടി ഞാന്‍ എത്തുമ്പോള്‍ സുരേഷ് യാത്രയാവാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു.. ഞങ്ങളുടെ കണ്‍ മുന്നില്‍ നിന്നും ഒരു ദയയുമില്ലാതെ ഈശ്വരന്‍ കൊണ്ടു പോയി..

ചേച്ചി എന്നെ ജീവിതതിലെക്കു തിരിച്ചു കൊണ്ടുവരില്ലേയെന്നു ചോദിച്ച സുരേഷിന്റെ ജീവന്‍ എന്റെ കണ്മുന്നില്‍ നിന്നും വഴുതി പോകുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടിവന്ന ആ നിമിഷം.. എന്റെ ഈശ്വരാ അതോര്‍ക്കാന്‍ എനിക്ക് പറ്റുന്നില്ല, അസുഖം ആണെന്നറിഞ്ഞിട്ടു ഒരു മാസവും 3 ദിവസവും സുരേഷിന്റെ അനക്കമില്ലാതെ ശരീരത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ സരസ്വതി ചേച്ചിയുടെ കരച്ചില്‍ ഉയരുമ്പോള്‍ ഭാര്യ കവിതയുടെ ഫോണ്‍ വന്നു കൊണ്ടേയിരുന്നു.. ആരും ഫോണ്‍ എടുത്തില്ല.. പറയാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.. വീണ്ടും മൂത്ത ചേച്ചിയും കവിതയും ഫോണില്‍ വിളിച്ചു കൊണ്ടേയിരുന്നു.. അവസാനം ഞാന്‍ ഫോണ്‍ എടുത്തു.. അണ്ണനെ ഒന്ന് വീഡിയോ കോളില്‍ കാണിക്കാമോ ചേച്ചീ എന്നു.. ബ്ലഡ് കുത്തിയിട്ടേക്കുവാണ് കുറച്ചു കഴിഞ്ഞു ഞാന്‍ കാണിക്കാമെന്നു പറഞ്ഞു.. ഞാന്‍ എങ്ങനെ വീഡിയോ കോളില്‍ കാണിക്കും.. ആള് പോയി എന്നു എങ്ങനെ പറയും.. ആശുപത്രി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുരേഷിനെ ആംബുലന്‍സില്‍ യാത്രയാക്കി.. KTDO അപ്പോള്‍ ആവശ്യപ്പട്ടു, ഇന്ന് അവനെ അടക്കരുത്.. എല്ലാരും പലയിടങ്ങളില്‍ ഓട്ടത്തില്‍ ആണ്.. ഞങ്ങള്‍ക്ക് അവനെ കാണണം.. അവരുടെ ആഗ്രഹ പ്രകാരം തിങ്കളാഴ്ച സുരേഷ് യാത്രയാവും.. ഇനി ഒരിക്കലും കാണാന്‍ പറ്റാത്ത ഒരിടത്തേക്ക്.. എല്ലാവരെയും സ്‌നേഹിച്ച എല്ലാവര്‍ക്കും വേണ്ടി ഓടി നടന്ന എന്റെ സുരേഷ്.. ഇന്നലെ ഫ്‌ലവര്‍സില്‍ പ്രോഗ്രാമിനിടെ രണ്ടു വരി പാടാന്‍ ശ്രീകണ്ഠന്‍ നായര്‍ സര്‍ പറയുമ്പോള്‍ പെട്ടെന്ന് പാടിയത് മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായി വിടരും നീ.. ഒളിഞ്ഞിരുന്നാലും കരളിന്റെ ഇരുളില്‍ വിളക്കായി തെളിയും നീ പ്രിയ സഹോദര വിട.. വിട...

Actress seema g nair words about brother

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES