മലയാള സിനിമ സീരിയൽ പ്രേമികളുടെ പ്രിയ താരമാണ് സീമ ജി നായർ. സാമൂഹിക സേവനങ്ങൾ ചെയ്തു കൊണ്ട് തന്നെ താരത്തെ പ്രേക്ഷകർക്ക് ഏറെ സുപരിചിതവുമാണ്. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സീമ ജി നായര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഗുരുവായൂരുള്ള സന്ദീപനീ മാതൃസദനത്തില്‍ പോകാറുണ്ടായിരുന്നു എന്നും അവിടുത്തെ ഒരു അമ്മയുടെ മരണത്തെ കുറിച്ചുമാണ് പറയുന്നത്.
സീമ ജി നായരുടെ കുറിപ്പ്,
കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ ഗുരുവായൂരുള്ള സന്ദീപനീ മാതൃ സദനത്തില്‍ പോകുന്നുണ്ടായിരുന്നു. അവിടുത്തെ എല്ലാ അമ്മമാരും എനിക്ക് പ്രിയപ്പെട്ടവര്‍ ആണ്. ഓരോ അമ്മമാര്‍ക്കും ഓരോ കഥകളും ഉണ്ട്. ആ കഥകളെല്ലാം എനിക്കറിയാം. നെഞ്ച് പൊട്ടുന്ന കഥകള്‍. കണ്ണുകള്‍ നിറഞ്ഞാണ് അവിടെ ചെല്ലുമ്പോളെല്ലാം ഇറങ്ങിപ്പോരാറ്.
ഞാന്‍ ചെല്ലുന്നു എന്നറിയുമ്പോള്‍ വഴിയില്‍ കണ്ണും നട്ട് കാത്തിരിക്കും എല്ലാരും. ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ അപ്പു എന്തിയെയെന്നു ചോദിക്കും. അവനെ അവര്‍ക്കു ഒരുപാടിഷ്ടം ആണ്. അപ്പു പഠിക്കാന്‍ പുറത്തേക്കു പോയപ്പോളും അവന്‍ പറ്റുന്ന പോലെ വീഡിയോ കോളില്‍ വിളിച്ചു എല്ലാരേയും കാണും. അതില്‍ ഏറ്റവും സുന്ദരിയായ ഒരമ്മ ഉണ്ടായിരുന്നു. എന്നെ കാണുമ്പോളെ നാണത്തില്‍ പൊതിഞ്ഞ ചിരിയാണ്. ‘കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെ നാണിച്ചാല്‍ ഞാന്‍ കെട്ടികൊണ്ട് പോവുമേ’ എന്ന്. അന്ന് പൊട്ടിച്ചിരിയായിരുന്നു അമ്മക്ക്.
ഇന്നലെ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. അപ്പോളാണ് പ്രസിയുടെ ഫോണ്‍ വന്നത് കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. കുറച്ച് നേരം ഒന്നിനുമാകാതെ ഇരുന്ന് പോയി. അവസാനമായി ഒരു നോക്ക് കാണാനും പറ്റിയില്ല. അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഇനി ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല. എന്നിരുന്നാലും എനിക്ക് പോയല്ലേ പറ്റു. ബാക്കിയുള്ള അമ്മമാരെ കാണാന്‍.