മലയാള സിനിമ പ്രേമികൾക്ക് ഇടയിലേക്ക് നിരവധി സിനിമകളിലൂടെ നായികയായും ഗായികയായുമൊക്കെയായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. അതോടൊപ്പം തന്നെ താരം ഒരു ഒരു സംവിധായക കൂടിയാണ്. സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി ചെയ്യാറില്ലാത്ത താരം ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്. അൻപതിലധികം സിനിമകളിലും ഇരുപതോളം ഗാനങ്ങളുമാണ് താരം ഇതിനോടകം തന്നെ ആലപിച്ചു കഴിഞ്ഞിട്ടുള്ളത്.
1986 ജനുവരി ഒന്നിന് ആണ് ചോട്ടാനിക്കരയിൽ താമസമാക്കിയ . ജയശ്രീ, സുബ്രഹ്മണിയം ഉണ്ണി ദമ്പതികളുടെ മകളായി താരത്തിന്റെ ജനനം. താരത്തിന്റെ പിതാവ് മുൻ നാടക കലാകാരനായിരുന്നു, “ഹരിശ്രീ”, “ജൂബിലി” തുടങ്ങിയ ഗ്രൂപ്പുകളിൽ അംഗമായിരുന്നു. രാഹുൽ എന്ന സഹോദരnum താരത്തിന് ഉണ്ട്. മലയാള ചിത്രമായ മങ്കി പെൻ, ഫിലിപ്സ് എന്നിവയിൽ സംഗീത സംവിധായകനായും തട്ടതിൻ മറയത്തു എന്ന ചിത്രത്തിലെ പ്ലേബാക്ക് സിങ്ങർ ആയും തിളങ്ങിയിട്ടുണ്ട് . ചോട്ടാനിക്കരയ്ക്ക് സമീപമുള്ള അമ്പാടിമലയിലെ മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച താരം എറണാകുളം സെന്റ് തെരേസ കോളേജിൽ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ നിന്ന് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ കലാമേഖലയിൽ തന്റെ കഴിവ് തെളിയിച്ച താരം നൃത്തവും പട്ടുമെല്ലാം അഭ്യസിച്ചിട്ടുണ്ട്. ഒരു ബാലതാരമായി തന്നെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതും. സായാഹ്നം എന്ന ചിത്രിയായിരുന്നു താരം ബാലതാരമായി മലയാള സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിലായിരുന്നു ബാലതാരമായി താരം തിളങ്ങിയതും.
2006 ൽ പുറത്തിറങ്ങിയ ആനചന്ദം എന്ന സിനിമയിലൂടെയാണ് താരം പ്രധാന വേഷത്തിൽ എത്തികൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2005 ൽ ഒരു നാൽ ഒരു കാനവ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിലേക്ക് പ്രവേശിച്ചു. ചാപ്പ കുരിഷ്, ട്രാഫിക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രമ്യയ്ക്ക് നിരൂപക പ്രശംസ ലഭിച്ചു.ലെഫ്റ് റൈറ്റ് ലെഫ്റ് , പിസ്സ, മങ്കി പെൻ, ഫിലിപ്സ്, ജിലേബി, ലുക്ക ചുപ്പി, സത്യ, സേതുപതി, മെർക്കുറി എന്നീ സിനിമകൾ താരത്തെ പ്രശസ്തിയുടെ നെറുകയിൽ കൊണ്ട് എത്തിക്കുകയും ചെയ്തു.ഇവാൻ മേഘരൂപൻ എന്ന ചിത്രത്തിന് അഡ ലോണ്ടെ എന്ന ഗാനത്തിലൂടെ രമ്യ നമ്പീശൻ ഒരു പ്ലേയ് ബാക് സിങ്ങർ ആയി സംഗീത ലോകത്തേക്ക് ചുവട് വയ്ക്കുതായും ചെയ്തു. തട്ട ത്തതിൻ മറയത്തു എന്ന ചിത്രത്തിന് മുത്തുചിപ്പി പോളോരു എന്ന ഗാനം ഏറെ ശ്രദ്ധേയാക്കി ഗായിക എന്നൊരു നിലയിൽ രമ്യയെ. ആലാപനത്തിനും അഭിനയത്തിനും പുറമെ ടിവി അവതാരകയായും രമ്യ ഇടയ്ക്കിടെ പ്രവർത്തിച്ചിട്ടുണ്ട്.
പിന്നണി ഗായിക കൂടിയായ രമ്യയ്ക്ക് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലം അടുത്തിടെ മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. 'അമ്മ സംഘടനയിൽ നിന്നും പിന്മാറിയ താരം wcc എന്ന ഒരു സംഘടനയും രൂപികരിച്ചു, അതിൽ നിന്നും കൊണ്ട് തന്നെ ശക്തമായ നിലപാടുകൾ തുറന്ന് പറയാൻ താരത്തിന് സാധിക്കുകയും ചെയ്തു. അടുത്തിടെ താരം സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു, രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മ്യൂസിക് വീഡിയോകളായിരുന്നു ചാനലിൽ പ്രത്യേകിച്ചും വന്നിരുന്നത്. അടുത്തിടെ രമ്യാ നമ്പീശൻ സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമായാ അൺഹൈഡ് എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ താരം അവിവിവാഹിത കൂടിയാണ്. അടുത്തിടെ വൈറസ്, അഞ്ചാംപാതിര എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു താരം.