മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിവസവും പുതുമനിറഞ്ഞതാണ്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ട മകന്‍ ഇസയാണ് ഇവരുടെ ദിനങ്ങളെ പുതുമയുളളതാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കുഞ്ഞ് ഇസയെ കാണാനായി നടി നസ്രിയയും നടന്‍ ദുല്‍ഖറിന്റെ ഭാര്യ അമാലുവും എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളായ ഇരുവരും ഇസക്കുഞ്ഞിനെ കാണാനായി ഒന്നിച്ച് കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പ്രിയ നാലു പേരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും പ്രിയക്കുമായി കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇരുവരും കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അഥിതിയെ വളരെ ആഘോഷത്തോടെയാണ് വരവേറ്റത്.
കുഞ്ഞിന്റെ പൂര്‍ണ പേര് ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ്. കുഞ്ചാക്കോയും ആരാധകരും വരുന്ന ഏപ്രിലില്‍ ഇസയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ്.