സൂപ്പർ താരങ്ങളുടെ നായിക ലൈലയെ ഓർമ്മയില്ലേ; പ്രണയിച്ച് വിവാഹം; രണ്ട് മക്കളുമൊത്ത് ഇറാനിൽ താമസം; നടി ലൈലയെ ഇന്ന് കണ്ടോ

Malayalilife
topbanner
സൂപ്പർ താരങ്ങളുടെ നായിക ലൈലയെ ഓർമ്മയില്ലേ; പ്രണയിച്ച് വിവാഹം; രണ്ട് മക്കളുമൊത്ത് ഇറാനിൽ താമസം; നടി ലൈലയെ ഇന്ന് കണ്ടോ

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും ക്യൂട്ട് ലൂക്കിലുടെയുമെല്ലാം തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ലൈല. ദുശ്മൻ ദുനിയാ കാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം ഇതിനോടകം തന്നെ സൂര്യ, വിക്രം, അജിത്ത് തുടങ്ങിയ നായകന്മാരുടെ നായികയായി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കൈവരുകയും ചെയ്തു. താരത്തിന്റെ കരിയറിൽ സംവിധായകൻ ബാല, വിക്രത്തെ നായകനാക്കി സംവിധാനം ചെയ്ത പിതാമഹന്‍ എന്ന ചിത്രത്തിലെ മഞ്ജു എന്ന കഥാപാത്രം നൽകിയ പ്രേക്ഷക സ്വീകാര്യത ഏറെയുമാണ്.  എസ് ജനാർദ്ദനന്റെ സംവിധാനത്തിൽ 2006-ല്‍ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ മഹാസമുദ്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

 ഗോവൻ സ്വദേശിയായ താരം ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ  1980 ഒക്ടോബർ 24നായിരുന്നു ജനിച്ചത്. നൃത്തത്തിനോടും പാട്ടിനോടും എന്നും താരത്തിന് പ്രിയം ഏറെയുമാണ്.  തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ വിവിധ ഭാഷകളിൽ തിളങ്ങാനും താരത്തിന് സാധിക്കുകയും ചെയ്തു. നന്ദ, പിതാമഗൻ, പാർഥേൻ രസിത്തേൻ, ദീന, ദിൽ, അല്ലി തന്ത വാനം, ഉന്നൈ നിനത്ത്, ഉള്ളം കേൾക്കുമേ, കണ്ട നാൾ മുതൽ തുടങ്ങിയ താരത്തിന്റെ തമിഴ് സിനിമകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു.  ലൈല ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം വിജയകാന്ത് നായകനായി അഭിനയിച്ച കാലഴകർ എന്ന ചിത്രമായിരുന്നു. ഇതാ ഒരു സ്നേഹഗാഥ, വാർ ആൻഡ് ലവ്, സ്വപ്നക്കൂട്, മഹാസമുദ്രം എന്നീ സിനിമകളാണ് താരത്തിന്റെ മലയാളം സിനിമ. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ഏറെ നാൾ മാറി നിന്ന താരം  പതിമൂന്നു വർഷത്തിന് ശേഷം  ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ്  വീണ്ടും അഭിനയ മേഖലയിൽ  ഒരു തിരിച്ചു  വരവ് നടത്തിയതും.  അതേസമയം 2018 ൽ ആച്ചി ബദാം മിൽക്ക് എന്ന പരസ്യ ചിത്രത്തിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു.

 ഇറാനിയൻ വ്യവസായിയായ മേ‌ഹ്ദിയെ 2006, ജനുവരി 6നാണ് താരം വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.  എന്നാൽ വിവാഹശേഷം താരം സിനിമകളിൽനിന്ന് മാറി നിൽക്കുകയായിരുന്നു. . രണ്ട് കുട്ടികളാണ് ഈ താര ദമ്പതികൾക്ക് ഉള്ളത്. അരലക്ഷത്തിലേറെ ഫോള്ളോവെഴ്സൺ താരത്തിന്  ഉള്ളത്. വിവാഹ ശേഷം ഇറാനിലാണ് താരം ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇടക്ക് ഇടയ്ക്ക് മക്കൾക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സീ തമിഴിലെ ഡിജെഡി ജൂനിയേഴ്സ് എന്ന തമിഴ് ഡാൻസ് ഷോയിൽ സുധാ ചന്ദ്രനും സ്നേഹയ്ക്കും ഒപ്പം ജഡ്ജിയാണ് താരം പിന്നീട് പ്രേക്ഷകർക്ക് ഇടയിൽ സജീവയായത്.


 

Read more topics: # Actress Laila ,# realistic life
Actress Laila realistic life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES