Latest News

പ്രണയത്തിന് മുന്നിൽ ദൈവങ്ങൾ വഴിമാറി; അപ്സര ഇനി ആൽബിക്ക് സ്വന്തം; ചോറ്റാനിക്കര അമ്മയുടെ സമ്മതം വാങ്ങി ആൽബി അപ്സരയെ സ്വന്തമാക്കിയ കഥ

Malayalilife
പ്രണയത്തിന് മുന്നിൽ ദൈവങ്ങൾ വഴിമാറി; അപ്സര ഇനി ആൽബിക്ക് സ്വന്തം; ചോറ്റാനിക്കര അമ്മയുടെ സമ്മതം വാങ്ങി ആൽബി അപ്സരയെ സ്വന്തമാക്കിയ കഥ

ലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദർഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവൻറെ വിവാഹവും, അപർണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.  പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ  നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന  സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്.  ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ  അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരൻ ആണ്. എന്നാൽ ഇന്ന് അപ്സരയുടെ  വിവാഹം ആണ്.  സംവിധായകൻ ആൽബി ഫ്രാൻസിസ് ആണ് വരൻ. കൈരളി ടീവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടി ആൽബി  അവതരിപ്പിച്ചു വരുകയാണ്. നവംബർ ഇരുപത്തിയൊൻപതിന് വിവാഹിതരാവുന്ന ഇരുവർക്കും ആശംസകൾ അറിയിച്ച് ആദ്യമെത്തിയത് നടി സ്‌നേഹ ശ്രീകുമാർ ആയിരുന്നു. കല്യാണ ദിവസത്തെ തിരക്കുകൾക്കിടയിൽ തന്റെ ആശംസ മുങ്ങി പോവാതെ ഇരിക്കാനാണ് ഇന്ന് തന്നെ അതുമായി വന്നതെന്നാണ് സ്‌നേഹ പറയുന്നത്. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയായിരുന്നു. ചോറ്റാനിക്കര അമ്മയുടെ നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ ഇവരുടെയും ഏറെ നാളത്തെ പ്രണയം പൂവണിയുന്നത്. ചോറ്റാനിക്കര അമ്മയുടെ ആശിര്വാദത്തോടെയാണ് വിവാഹം നടക്കുന്നത്. 

അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷങ്ങളൊക്കെ നടത്തിയിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ചില സർപ്രൈസുകളും ഒരുക്കി വെച്ചിരുന്നു. പെട്ടെന്ന് സർപ്രൈസ് നൽകിയപ്പോൾ അപ്‌സര ഞെട്ടിയതും കരയുന്നതുമൊക്കെ വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു. എലീന പടിക്കൽ, സരിഗ, തുടങ്ങി ടെലിവിഷൻ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിരവധി ഇറാൻ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അപ്സര ഇങ്ങനെ അല്ല. സീതയിലെ മറിയക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കൻ താരത്തിന് സാധിക്കുകയും ചെയ്തു.

 2019 ൽ മൂന്നു അവാർഡുകൾ ആണ് താരത്തിന്റെ അഭിനയമികവിന് തേടിയെത്തിയത്. തിക്കുറിശ്ശി അവാർഡ് ശാന്താദേവി പുരസ്‌കാരം കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് എന്നിങ്ങനെയാണ് താരം സ്വന്തമാക്കിയ അവാർഡുകൾ.  എന്നാൽ ഈ വര്ഷമാകട്ടെ  
പ്രേം നസീറിന്റെ പേരിൽ ഉള്ള വലിയ അവാർഡും താരത്തിന് നേടാൻ സാധിച്ചു, എന്നാൽ ഏഴ് വര്ഷം കൊണ്ട് പതിനച്ചിലധികം സീരിയലുകൾ ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ആരോഗ്യം  എന്ന മാസികയിലെ  കവർ  ഫോട്ടോ വഴിയാണ്  അഭിനയ മേഖലയിലേക്ക്  എത്തുന്നത്. അപ്സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്. അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്സരയും മാത്രമാണ് വീട്ടിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ആകെ  അപ്സര വിവാഹിതയായിരുന്നു എന്നും എന്നാൽ  ആ വിവാഹ ബന്ധം വേർപെടുത്തി  എന്നുള്ള കിംവദന്തികൾ പുറത്ത് വന്നിരുന്നു. നിലവിൽ അഭിനയംജീവിതത്തിന്  ഏറെ പ്രാധാന്യം  നൽകി കൊണ്ടാണ  താരം കഴിഞ്ഞ് പോരുകയാണ്. 

Actress Apsara and director albi love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക