ബാംഗ്ലൂരിലേക്ക് ഓടിയെത്താന്‍ കൊതിച്ചു; പ്രണയം അറിയിച്ച് പ്രേമലേഖനം; മൗനം നടിച്ച് നസ്രിയയും; ഫഹദിന്റെ പൈങ്കിളി പ്രണയത്തില്‍ നസ്രിയ വീണ കഥ

Malayalilife
ബാംഗ്ലൂരിലേക്ക് ഓടിയെത്താന്‍ കൊതിച്ചു; പ്രണയം അറിയിച്ച് പ്രേമലേഖനം; മൗനം നടിച്ച് നസ്രിയയും;  ഫഹദിന്റെ പൈങ്കിളി പ്രണയത്തില്‍ നസ്രിയ വീണ കഥ

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്.
വിവാഹിതയായി പോയങ്കിലും കേരളത്തില്‍ ഏറ്റവും അധികം ആരാധികകരുള്ള ഒരു നടിയാണ് നസ്രിയ നസീം. വിവാഹശേഷവും ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം താരം സിനിമയിലും സിനിമാ നിര്‍മാണ മേഖലകളിലും സജീവമാണ്. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയാണ്.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നടിയാണ് നസ്രിയ. അവതരണത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരം ഏറെ ശ്രദ്ധ നേടി. തുടര്‍ന്നാണ് സിനിമയില്‍ ബാലതാരമായി അരങ്ങേറിയ നസ്രിയ എണ്ണം പറഞ്ഞ നായികയായിട്ടാണ് സിനിമയില്‍ നിന്നും വിട വാങ്ങിയത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. മഞ്ച് സ്റ്റാർ സിംഗറിന്റെ മുഖം കൂടിയായിരുന്നു താരം. എന്നാൽ ഫഹദ് ഫാസിൽ എന്ന ഷാനുവാകട്ടെ വാപ്പ  ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. എന്നാൽ സിനിമയിൽ നിന്ന് പരാചിതനായി കൊണ്ട് പിന്മാറിയ താരം 5  വർഷങ്ങൾക്ക് ശേഷമാണ് തകർപ്പൻ മടങ്ങിവരവ് നടത്തിയത്. സുന്ദരമായ കണ്ണുകളും , വശീകരിക്കുന്ന ചിരിയും സ്വതസിദ്ധമായ അഭിനയവും കൊണ്ട് ഏവരെയും കീഴ്പ്പെടുത്തിയ വ്യക്തിത്വത്തിന് ഉടമ.

നടി ആന്‍ഡ്രിയ ജെര്‍മിയയയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് മലയാളത്തിന്‍റെ സെന്‍സിബിള്‍ ഹീറോ കൂടിയായ ഫഹദ് ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ അതികം വൈകാതെ തന്നെ ആ പ്രണയവും പരാജയമായി മാറി. തുടർന്ന് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുമായി മുന്നോട്ട് പോകവേ ഷൂട്ടിംഗ് സെറ്റിൽ ഫഹദ് , നസ്രിയയെ കൂടാതെ പാർവതി, ദുല്ഖര് , നിവിൻ , പാരീസ് ലക്ഷ്മി തുടങ്ങിയവർ എല്ലാം തന്നെ ഉണ്ടായിരുന്നു. പ്രമാണി എന്ന ചിത്രത്തിൽ നസ്രിയ ഫഹദ് എന്നിവർ ഒരുമിച്ചു വേഷമിട്ടിരുന്നു എങ്കിൽ കൂടിയും  ഭാര്യ ഭർത്താക്കന്മാരായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ബാംഗ്ലൂർ ഡേയ്സ്. സെറ്റിൽ ദുൽക്കറും നിവിനും എല്ലാം ജോലിയായി കാണപെട്ടപ്പോഴും അല്പം റിസേർവ്ഡ് ആയി ഇരുന്ന ഒരാൾ കൂടിയാണ് ഫഹദ്. എന്നാൽ ഫഹദിനെ സംബന്ധിച്ചിടത്തോളം തന്റെ സാന്നിധ്യത്തിൽ നിന്ന് സിതാറാം എക്സിക്റ്റഡ് ആകുന്ന പെങ്കുകളെ പോലെ അല്ലയിരുന്നു  നസ്രിയ. തന്നെ വല്യ മൈൻഡ് ഒന്നും തന്നെ ഇല്ലാത്ത ഒരു നായികയായിരുന്നു നസ്രിയ അപ്പോൾ. അങ്ങനെ സുഹൃത്തുക്കൾ പോലും അല്ലാതിരിക്കുന്ന ഇരുവരുടെയും വീട്ടിൽ ഒരു കല്യാണ ആലോചന വന്ന്  എത്തി. ചെറിയ പ്രായത്തിൽ തൊട്ടേ നസ്രിയയെ നന്നായി അറിയാവുന്ന ഫാസിലാകട്ടെ മകൻ ഫഹദിന് വേണ്ടി വിവാഹമാലോചിച്ചു. എന്നാൽ നസ്‌റിയയുടെ അച്ഛൻ നസീമിന് കുട്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം എന്തായിരിക്കും എന്നുള്ള ആശങ്കയായിരുന്നു. എന്നാൽ വിവാഹാലോചനയെ കുറിച്ച് നസ്രിയയോട് അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ ഒരു ഒഴിക്കാൻ സ്വരത്തിൽ ഒരു ഒഴിഞ്ഞു മാറലോടെ അത് വേണോ എന്നായിരുന്നു പ്രതികരണം. എന്നാൽ വിവാഹത്തെ കുറിച്ച് ആലോചിക്കാൻ നസ്രിയ സമയം അനുവദിക്കുകയും ചെയ്തു. അതേസമയം ഫഹദിനോടാകട്ടെ വിവാഹകാര്യത്തെ കുറിച്ച് അറിയിച്ചത് ഫഹദിന്റെ ഉമ്മയാണ്. നോക്കാം എന്ന മറുപടിൽ ഫഹദും ഒഴിഞ്ഞു മാറി.

ഷൂട്ടിങ്ങിനായി ബാംഗ്ലൂർ സെറ്റിൽ ഒരു മുറിയിൽ ഫഹദും നസ്രിയയും മാത്രം ഉണ്ടായിരുന്ന സമയം പെട്ടന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു. എഡോ തനിക്ക് എന്നെ കല്യാണം കഴിക്കാൻ പറ്റുമോ. ബാക്കിയുള്ള ലൈഫെയിൽ ഞാൻ തന്നെ നന്നായി നോക്കിക്കൊള്ളാം എന്ന് പ്രോമിസ് ചെയ്യാം. ഇത്ര സത്യസന്ധമായ ഒരു ചോദ്യം ഫഹദ് മറ്റൊരു പെൺകുട്ടിയിൽ നിന്ന് കേട്ടിട്ടുമില്ല എന്ന്  ഫഹദ് തന്നെ ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഫഹദ് ആകട്ടെ ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് തന്റെ ഇഷ്‌ടം നസ്രിയയെ അറിയിച്ചതും. ഉമ്മ നോക്കുന്നത് പോലെ ഷാനുവിനെ  നോക്കിക്കൊള്ളാം എന്നുള്ള ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് നൽകുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്ന് ഇരുവരും. തുടർന്നായിരുന്നു വിവാഹത്തിന് സമ്മതമാണ് എന്ന് ഇരുവരും അറിയിച്ചത്. വീട്ടിൽ വാപ്പയോട് സമ്മതം എന്ന് നസ്രിയ അറിയിച്ചപ്പോൾ ഷി  ഈസ് മാജിക്കൽ എന്നായിരുന്നു ഫഹദ് പറഞ്ഞത്. തുടർന്ന് 2014  ഓഗസ്റ്റ് 21  ഫഹദ് നസ്രിയയെ ജീവിതസഖിയാക്കുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം ഇരുവരുടെയും പ്രായവ്യത്യാസം ഏറെ ചർച്ചചെയ്യപെടുകയും ചെയ്തു. വിവാഹ സമയം നസ്രിയയ്ക്ക് 19 തും ഫഹദിന് 32 ണ്ട് ആയിരുന്നു പ്രായം. എന്നാൽ ഈ ചർച്ചകൾക്ക് എല്ലാം വിരാമം ഇട്ടുകൊണ്ട് ഫഹദ് പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധ നേടിയവയായിരുന്നു. എന്റെ ഉപ്പയും ഉമ്മയും തമ്മിലെ പ്രായവ്യത്യാസം മാത്രമേ ഞങ്ങൾക്ക് ഇടയിൽ ഉള്ളു എന്നുമായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള അതാ നസ്രിയ തിരികെ മടങ്ങി വരവ് നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ താരദമ്പതിലൂടെ വിശേഷങ്ങൾക്കായി ഇന്നും ആരാധകർ കാത്തിരിക്കുകയാണ്. 

Read more topics: # Actor Fahad fasil nazriya ,# love story
Actor Fahad fasil nazriya love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES