ഒളിച്ചോട്ടത്തിനുള്ള മെഡലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കിട്ടിയേനെ; 21ാം വിവാഹവാര്‍ഷികം ഒപ്പം രണ്ടു ചേട്ടന്‍മാരുടെ അനിയത്തി ചാന്ദ്‌നിയെയും കൊണ്ടുള്ള ഷാജുവിന്റെ ഒളിച്ചോട്ടക്കഥയും

Malayalilife
ഒളിച്ചോട്ടത്തിനുള്ള മെഡലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കിട്ടിയേനെ; 21ാം വിവാഹവാര്‍ഷികം ഒപ്പം രണ്ടു ചേട്ടന്‍മാരുടെ അനിയത്തി ചാന്ദ്‌നിയെയും കൊണ്ടുള്ള ഷാജുവിന്റെ ഒളിച്ചോട്ടക്കഥയും

സിനിമിയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ഷാജു ശ്രീധര്‍. പ്രശസ്തയായ നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. നന്നെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ ഷാജുവിന്റെ അഭിനയജീവിതത്തിന്റെ 25ാം വര്‍ഷമാണ് ഇത്. നൂറിലേറെ സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചുകഴിഞ്ഞു. ഇപ്പോള്‍ ചാന്ദ്‌നിക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒലവക്കോട് എന്ന സ്ഥലത്താണ് ഷാജു  താസിക്കുന്നത്. മൂത്ത മകള്‍ നന്ദന ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ഇളയവള്‍ നീലാഞ്ജന നാലാം ക്ലാസില്‍ പഠിക്കുന്നു. ഷാജുവിന്റെ മക്കള്‍ ടിക്ടോക് വീഡിയോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു.

സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് പ്രണയിച്ച് വിവാഹിതരായവരാണ് ചാന്ദ്‌നിയും ഷാജുവും. ഇന്നാണ് ഇവരുടെ 21ാം വിവാഹവാര്‍ഷികം. ഇതിന്റെ സന്തോഷം പങ്കിട്ട് ഷാജു ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കയാണ്. വിവാഹജീവിതത്തിന്റെ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഷാജു പങ്കിട്ട ഒരു പോസ്റ്റും പഴയ ഒരു അഭിമുഖവും ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

അന്നത്തെ സിനിമകളില്‍ നാല് നായകന്മാര്‍ ഉണ്ടെങ്കില്‍ ഒരാള്‍ താനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചു. ആദ്യം സുഹൃത്തുക്കള്‍ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി എന്നാണ് ഷാജു മുന്‍പ് പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ അത് പ്രശ്നമായി എന്ന് പറയുകയാണ് ഷാജു. രണ്ടു ചേട്ടന്‍മാരുടെ അനിയത്തിയായിരുന്നു ചാന്ദ്‌നി.

ചാന്ദിനിയുടെ വീട്ടില്‍ അവള്‍ എന്നെ വിളിക്കുന്ന ഫോണ്‍ പിടിച്ചു, അങ്ങനെയാണ് ഇറങ്ങി വരുമോ എന്ന് അവളോട് ചോദിക്കുന്നത്. തുടര്‍ന്ന് അവള്‍ ഇറങ്ങി വന്നു. വിവാഹ ശേഷം ഞങ്ങളുടെ ആദ്യത്തെ യാത്ര ബോംബെ, ദുബായ് പിന്നെ തിരിച്ചു വന്നു സ്വിറ്റസര്‍ലാന്‍ഡ്. ഇതെല്ലാം ഫിക്സ് ചെയ്തു വച്ചിട്ടാണ് ഞങ്ങള്‍ ഒളിച്ചോടിയത് എന്ന് ഷാജു മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ സ്ഥലങ്ങളില്‍ ഒക്കെ പ്രോഗ്രാം ആയിരുന്നതുകൊണ്ടാണ് അങ്ങോട്ട് പോയത്. 'ഞങ്ങള്‍ സ്പോണ്‍സറോട് പറഞ്ഞു രണ്ട് പേര്‍ ഒളിച്ചോടി വരുന്നുണ്ട്, ഏതെങ്കിലും പ്രോഗ്രാം അറെഞ്ച് ചെയ്യുകയാണെങ്കില്‍ ഞങ്ങളും കാണും എന്ന്. അവരും ഹാപ്പിയായി പേയ്‌മെന്റ് കുറച്ചു കൊടുത്താല്‍ മതിയല്ലോ, ഒളിച്ചോടി വരുന്നവരല്ലേ. നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒളിച്ചോടിയതെന്നും', ഷാജു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ എന്നാണ് ഷാജു കുറിക്കുന്നത്. നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷങ്ങള്‍ എന്നാണ് ഷാജു പങ്കിട്ട പോസ്റ്റില്‍ പറയുന്നത്. നടിയായിരുന്ന ചാന്ദ്‌നി വിവാഹശേഷം അഭിനയം നിര്‍ത്തി ഡാന്‍സ് സ്‌കൂളുമായിട്ടാണ് സജീവമായത്. വീട്ടില്‍ തന്നെയാണ് ശ്രീ നന്ദനം ഡാന്‍സ് സ്‌കൂള്‍ താരം നടത്തുന്നത്.

 

ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ..???????? നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ.... ????????❤️????????????????❤️????????

Posted by Shaju Sreedhar on Monday, October 26, 2020

 

Read more topics: # shaju sreedhar,# chandini,# love story
shaju sreedhar and chandinis love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES