തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്രനടനും, നിർമ്മാതാവുമാണ് പ്രകാശ് രാജ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തെ തേടി കൈനിറയെ അവസരങ്ങളായിരുന്നു എത്തിയിരുന്നതും. പാണ്ടിപ്പട എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാകുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടുകയും ചെയ്തു.
മംഗലാപുരം ആണ് പ്രകാശ് രാജിന്റെ സ്വദേശം. താരത്തിന് ഒരു സഹോദരൻ കൂടി ഉണ്ട്. ബാംഗ്ലൂരിലുള്ള സെയിന്റ് ജോസഫ് ഹൈസ്കൂളിലാണ് പ്രകാശ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1982-ൽ ഇദ്ദേഹത്തിന്റെ രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് ലഭിച്ചിരുന്നു. സ്കൂൾ പഠനത്തിനുശേഷം ഇദ്ദേഹം ബാംഗ്ലൂർ ബ്രിഗേഡ് റോഡിലുള്ള സെയിന്റ് ജോസഫ് കോളേജ് ഓഫ് കൊമേർസ് എന്ന കോളേജിൽ പഠനം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. നിലപാടുകളുടെ പേരില്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുന്നിലാണ്.
തെലങ്കാനയിലെ മഹാബൂബ് നഗർ ജില്ലയിലെ കോണ്ടറെഡ്ഡിപള്ളെ, കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ബന്ദ്‌ലരഹട്ടി എന്നീ ഗ്രാമങ്ങൾ പ്രകാശ് രാജ് നോക്കി നടത്തുകയാണ്. സുഹൃത്ത് ഗൗരി ലങ്കേഷിന്റെ കൊലപാതക സംഭവത്തിന് ശേഷം 2017 സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ #justasking എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് പ്രകാശ് രാജ് തന്റെ സജീവ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിച്ചത്. 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ബെംഗളൂരു കേന്ദ്രസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. തെരഞ്ഞെടുപ്പിൽ 3% വോട്ട് നേടി രാജ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടും ചെയ്തു.
ഡിസ്‌കോ ശാന്തിയുടെ അനുജത്തിയും നടിയുമായ ലളിതകുമാരിയായിരുന്നു പ്രകാശ് രാജിന്റെ ഭാര്യ. എന്നാല്‍ മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുളള ജീവിതം മാറി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഡിവേഴ്‌സിന് തയ്യാറെടുക്കുകയായിരുന്നു. തനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ പെണ്‍മക്കളൊട്് ഡിവേഴ്‌സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. 2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. പിന്നീട് താരം മറ്റൊരു പ്രണയത്തിലായിരുന്നു. 2004 ലാണ് തന്റെ അഞ്ച് വയസുകാരനായ മകന്റെ വിയോഗവർത്ത താരത്തെ തേടി എത്തുന്നതും. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്റെ വേർപാട് പ്രകാശിനെ ഏറെ തളർത്തുകയും ചെയ്തിരുന്നു.
പൊനി വര്‍മ എന്ന കൊറിയോഗ്രാഫറെ പ്രകാശ് രാജ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കണ്ടുമുട്ടുന്നത്. പന്ത്രണ്ട് വയസിന്റെ വ്യത്യാസമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. തുടർന്ന് 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി. തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ താരം ലളിതയുമായി വേര്‍പിരിഞ്ഞ് ഡിവേഴ്‌സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് കണ്ടുമുട്ടുന്നത്. പിന്നാലെ അമ്മയോടും മക്കളോടും ഇതാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. അതോടൊപ്പം തന്നെ താരത്തിന്റെ ആവശ്യം എന്ന് പറയുന്നത് മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്‌ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം എന്നും താരം ഒരുവേള തുറന്ന് പറയുകയും ചെയ്തിരുന്നു.
നിലവിൽ രണ്ടാം വിവാഹത്തോടെ സന്തോഷത്തോടെ കഴിയുകയാണ് പ്രകാശ് രാജും കുടുംബവും. പ്രകാശ് രാജിനും പൊനിക്കും 2016ലാണ് ഒരു മകന്‍ ജനിച്ചത്. വേദാന്ത് എന്നാണ് മകന്റെ പേര്. അതേസമയം എല്ലായിടത്തും താന്‍ ഈശ്വരവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ നടന്‍ കൂടിയാണ് പ്രകാശ് രാജ്.