കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. സിനിമാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ ഇപ്പോള്‍ അച്ഛനായ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്.
“നമസ്കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം” –എന്നായിരുന്നു മണികണ്ഠൻ ആചാരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. ഇരുവർക്കും ഒരു ആൺകുഞ്ഞ് ആണ് ജനിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് സ്മൈമൂഹമാധ്യമങ്ങളിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ്.
മണികണ്ഠൻ ആചാരി മലയാളികൾക്ക് കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് പ്രിയങ്കരനായത്. പിന്നീട് മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ഇതര ഭാഷകളിൽ അടക്കം ചെയ്തു. താരം തമിഴിലും കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ അരങ്ങേറിയിരുന്നു.രാജീവ് രവിയുടെ തുറമുഖം ആണ് മണികണ്ഠന്റെതായി ഇനി വരാനിരിക്കുന്ന സിനിമ.
നമസ്കാരം... എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ....❤️
Posted by Manikanda Rajan on Friday, March 19, 2021