ആകസ്മികവും അപ്രതീക്ഷിതവുമായ ചില കാര്യങ്ങള്‍ ചില നടന്മാരുടെ ജീവിതത്തില്‍ വന്ന് ചേരാം. അത്തരത്തിലുളള ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ചലചിത്ര നടന്‍ ദേവന്‍. താന്‍ ഇന്നും ജീവനോടെ ഇരിക്കാനുളള കാരണം ടിജി രവിയാണെന്ന് പറഞ്ഞായിരുന്നു താരം ആ അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
'ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ഞാന്‍ തിരികെ നാട്ടിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ എനിക്ക് ശക്തമായ മൂക്കടപ്പ് അനുഭവപ്പെട്ടു. മൂക്ക് അടഞ്ഞിരിക്കുന്ന വേളയില്‍ അസ്വസ്ഥത മൂലം ശക്തമായി മൂക്ക് ചീറ്റിയപ്പോള്‍ മൂക്കിനുള്ളിലെ ഞരമ്ബ് പൊട്ടുകയും ഒടുവില്‍ നിര്‍ത്താതെ രക്തം പ്രവഹിക്കുകയും ചെയ്തു. ആ സമയം ആളുകള്‍ ഓടിക്കൂടി. എത്രയായിട്ടും രക്തം നില്‍ക്കുന്നില്ല, ആ ട്രെയിനില്‍ തന്നെ ടിജി രവി ചേട്ടന്‍ ചെന്നൈയില്‍ വച്ച് കയറുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഒരു കുറിപ്പ് എഴുതി. 'എന്റെ സഹപ്രവര്‍ത്തകനായ നടന്‍ ടിജി രവി ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട് എന്റെ നില മോശമാണെന്ന് അദ്ദേഹത്തെ അറിയിക്കൂ' എന്ന് അപ്പോഴേക്കും എന്റെ ബോധം പോയി. പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് വെല്ലൂര്‍ ഹോസ്പിറ്റലിലാണ്. ഞാന്‍ കണ്ണ് തുറന്നു നോക്കു്‌ബോള്‍ ടിജി രവി ചേട്ടന്‍ എന്റെ മുന്നിലുണ്ട്'. എന്നും ദേവന്‍ വ്യക്തമാക്കി.