മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ബിഗ്‌സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. ഇപ്പോള്‍ താന്‍ മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലായ തട്ടീം മുട്ടീമില്‍ എത്തുന്ന സന്തോഷം പങ്കുവച്ചിരുന്നു. പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പരമ്പരയാണ് തട്ടീം മുട്ടീം. അര്‍ജുനനും, മോഹനവല്ലിക്കും, മായാവതിക്കും ഒകെ പുറമെ വിനോദ് കോവൂര്‍ കൂടി എത്തുന്നതിന്റെ ആഘോഷത്തിലാണ് ഇപ്പോള്‍ പരമ്പരയുടെ ആരാധകര്‍.
താന്‍ തട്ടീം മുട്ടീമിലേക്ക് എത്തുന്ന കാര്യം വിനോദ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അങ്ങനെ മറിമായത്തിലെ മൊയ്തു ഡോക്ടറ് ഇന്നു മുതല്‍ 'തട്ടീം മുട്ടീം 'ലെ പുന്നാരമോള്‍ മീനാക്ഷിയുടെ പ്രസവം എടുക്കുന്ന ഡോക്ടറായ് രംഗപ്രവേശം ചെയ്യാന്‍ പോവ്വ ട്ടോ .ഇനിയങ്ങോട്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന തട്ടീം മുട്ടീം ടീമിനൊപ്പം ഞാനും ഉണ്ടാകും.രാത്രി 9 മണിക്ക് കാണാന്‍ മറക്കണ്ട, എന്നാണ് വിനോദ് എഫ്ബിയിലൂടെ പറയുന്നത്.
നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ താരമാണ് വിനോദ് കോവൂര്‍. ആദാമിന്റെ മകന്‍ അബു, പുതിയ തീരങ്ങള്‍,101 ചോദ്യങ്ങള്‍ , വല്ലാത്ത പഹയന്‍ എന്നീ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മാറിമയത്തിനു പുറമെ എം80 മൂസ എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൈയടിയും താരം നേടിയിട്ടുണ്ട്.തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മറിമായം സീരിയല്‍ തന്നെയാണ് എന്ന് വിനോദ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മറിമായത്തിന്റെ ആദ്യ എപ്പിസോഡ് മുതല്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.