Latest News

ഒടുവില്‍ അമ്പൂച്ചനുമൊത്ത് പിള്ളാസ് ഫാമിലെത്തി മോഹനവല്ലിച്ചേച്ചിയെ കണ്ട് വീണ നായര്‍

Malayalilife
ഒടുവില്‍ അമ്പൂച്ചനുമൊത്ത് പിള്ളാസ് ഫാമിലെത്തി മോഹനവല്ലിച്ചേച്ചിയെ കണ്ട് വീണ നായര്‍

സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ബിഗ്‌ബോസ് ഷോയിലൂടെയും വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു.  3 വയസുള്ള മകനെ പിരിഞ്ഞാണ് വീണ ഷോയില്‍ എത്തിയത്. ബിഗ്‌ബോസില്‍ എത്തിയ ശേഷം ദുബായിലേക്കാണ് മകനുമൊത്ത് വീണ പോയത്. ഭര്‍ത്താവ് അമനുമൊത്ത് ലോക്ഡൗണില്‍ അവിടെ ചെലവഴിച്ച വീണ നാളുകള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരികേ എത്തിയത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ വീണ അടുത്തിടെയാണ് യൂട്യൂബിലും സജീവമായി തുടങ്ങിയത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ വീണ നായര്‍ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ബിഗ്‌ബോസ് വീട്ടില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും സിനിമാ സീരിയല്‍ ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളെയും കാണാന്‍ ഇറങ്ങിയിരുന്നു. ഇതിന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയിയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയായ മഞ്ജു പിള്ളയെ കാണാന്‍ എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് വീണ നായര്‍.

വീണ കരിയര്‍ തുടങ്ങിയപ്പോള്‍ മുതലുള്ള സുഹൃത്താണ് നടി മഞ്ജു പിള്ള. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നും സ്‌പെഷ്യലായ വ്യക്തിയാണ് മഞ്ജുചേച്ചി എന്നും എന്റെ മോഹനവല്ലിയാണ് എന്നും വീണ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. തിരുവനന്തപുരത്തെ പിള്ളാസ് ഫാമില്‍ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി എന്നും ഒരുപാട് സ്‌നേഹിക്കുന്നു എന്നും വീണ മഞ്ജു പിള്ളയ്ക്കും മകന്‍ അമ്പുച്ചനുമൊപ്പമുള്ള സെല്‍ഫി പങ്കിട്ടുകൊണ്ട് കുറിച്ചു.

ലോക്ക് ഡൌണിനിടെയാണ് നടി മഞ്ജു പിള്ള ഫാം ആരംഭിച്ചത്. പിള്ളാസ് ഫാം എന്ന പേരിലുള്ള ഫാം വാര്‍ത്താകോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. കൊറോണ കാലത്താണ് ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ വാമനപുരം നദിക്കരയില്‍ മഞ്ജുവും ഭര്‍ത്താവ് സുജിത് വാസുദേവനും കൂടി ഫാം തുടങ്ങിയത്. പോത്തും പച്ചക്കറികൃഷിയുമൊക്കെയായി ഇവിടെ സജീവമാകുകയാണ് മഞ്ജു പിള്ള.

Read more topics: # veena nair,# ,# pillas farm,# manju pillai
veena nair visites pillas farm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES