മലയാളചലച്ചിത്രവേദിയിലെ ഒരു പ്രമുഖ നടനാണ് സായി കുമാർ. മലയാള സിനിമകളിൽ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലൻ കഥാപാത്രങ്ങൾക്കും സായികുമാർ ജീവൻ നൽകി. അന്തരിച്ച പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പുത്രനാണ് സായികുമാർ. കൊട്ടാരക്കരയുടെയും വിജയലക്ഷ്മി അമ്മയുടെയും എട്ടുമക്കളിൽ ഏക പുരുഷൻ സായികുമാറാണ്. പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986-ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ വൈഷ്ണവി എന്നൊരു മകൾ അദ്ദേഹത്തിനുണ്ട്. 2008-ൽ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് 2009-ൽ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരിക്കുകയും പിന്നീട് സായി കുമാറിനെ കല്യാണം കഴിക്കുകയുമായിരുന്നു. ആദ്യ വിവാഹത്തിൽ കല്യാണി എന്ന ഒരു മകൾ ഉണ്ട്. ആ മകൾ ഇപ്പോൾ ബിന്ദുവിന്റേയും സായ്‌കുമാറിന്റെയും കൂടെയാണ് താമസം. കല്യാണി ടിക്കറ്റോക്കിലൊക്കെ താരമാണ്. കല്യാണിയുടെ ടിക്‌ടോക്കിലൂടെ സായ്‌കുമാറും ബിന്ദുപണിക്കറും എത്താറുണ്ടായിരുന്നു. ഈ കുടുംബം സോഷ്യൽ മീഡിയയിൽ താരമാണ്. എപ്പോഴും കുടുംബവുമായി ചിത്രങ്ങൾ ഒക്കെ തന്നെ പങ്കുവയ്ക്കാറുണ്ട്.
നടന്‍ സായി കുമാറിന്റെ പാത പിന്തുടര്‍ന്ന് മകള്‍ വൈഷ്ണവിയും അഭിനയത്തിലേക്ക് ചുവടുവച്ചിരുന്നു. പിതാവ് ബിഗ് സ്‌ക്രീനിലാണ് തിളങ്ങി നിന്നതെങ്കില്‍ മകളുടെ അരങ്ങേറ്റം ടെലിവിഷനിലേക്ക് ആയിരുന്നു. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന വൈഷ്ണവിയെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകൾ കൂടി ആയതിന്റെ സ്വീകരണവും വൈഷ്‌ണവിക്ക് കിട്ടുന്നുണ്ട്. അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്. സീ കേരളത്തിൽ പുതിയതായി ആരംഭിച്ച ടെലിവിഷന്‍ സീരിയലില്‍ നായിക കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്. ഈ ചാനലിൽ ഏറ്റവും പുതിയതായി ആരംഭിച്ച കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് വൈഷ്ണവി അഭിനയം ആരംഭിച്ചത്. പരമ്പരയിലെ കനകദുര്‍ഗ്ഗ എന്ന കഥാപാത്രമാണ് വൈഷ്ണവി ചെയ്യുന്നത്. തുടക്കത്തില്‍ നായിക വേഷമമാണെങ്കിലും തൊട്ടടുത്ത ദിവസം മുതല്‍ നെഗറ്റീവ് ഷേഡുള്ള കഥാപത്രമായി മാറി. ഇതോടെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരമായി മാറി കഴിഞ്ഞു വൈഷ്ണവി. കിട്ടിയ വേഷം മികച്ചതാക്കാന്‍ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. മിനിസ്‌ക്രീനിലേക്കുള്ള താരപുത്രിയുടെ അരങ്ങേറ്റത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പിതാവിന്റെ കഴിവുകള്‍ മകള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് ആദ്യ എപ്പിസോഡുകള്‍ കഴിഞ്ഞതിന് പിന്നാലെ എല്ലാരും പറയുന്നുണ്ടായിരുന്നു.
2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തില്‍ സായികുമാര്‍ പങ്കെടുക്കാത്തത് വളരെ ചർച്ചയിൽ കൊണ്ടെത്തിച്ചായിരുന്നു. വിളിക്കാത്തതാണ്, അല്ലെങ്കിൽ പോകാത്തതാണ് എന്നൊക്കെ പലരും പറയുന്നുണ്ടായിരുന്നു. ഇതിനു പിന്നീട് സായികുമാർ പ്രതികരിച്ചിട്ടുണ്ടായിരുന്നു. വിവാഹ മോചന ശേഷം അക്ഷരാര്‍ത്ഥത്തില്‍ സീറോയില്‍ നിന്നാണ് വീണ്ടും തുടങ്ങിയതെന്ന് സായികുമാര്‍ പറഞ്ഞിരുന്നു. അത്രയും കാലം അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുളളതെല്ലാം അവര്‍ക്ക് നല്‍കിയത് എന്നൊക്കെ സായി കുമാർ പറഞ്ഞിരുന്നു. പക്ഷേ പിന്നീട് വൈഷ്ണവിയും തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. കല്യാണമോ അതോ നിശ്ചയമോ ഒന്നും സായി കുമാറിനെ അറിയിച്ചിരുന്നില്ല. ഒരിക്കൽ വൈഷ്ണവി സായികുമാറിന്റെ വീട്ടിൽ പോയെങ്കിലും അവിടെ ആരും ഇല്ലായിരുന്നതിനാൽ സായികുമാറിന്റെ വാട്സാപ്പിൽ മകൾ ഒരു മെസേജ് ഇട്ടിരുന്നു. ഇങ്ങനെയാണോ അച്ഛനെ വിളിക്കുന്നത്, സാധാരണ ആളുകളെ ക്ഷണിക്കുന്ന പോലെയാണോ അച്ഛനെ വിളിക്കുന്നത് എന്നൊക്കെ ചോദിച്ചായിരുന്നു സായ്‌കുമാറിന്റെ പ്രതികരണം. അതുകൊണ്ടാണ് താരം കല്യാണത്തിന് പോകാത്തത് എന്നായിരുന്നു അന്ന് സായി കുമാർ പറഞ്ഞിരുന്നത്.
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലില്‍ ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹത്തിന്റെയും നാത്തൂന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുമൊക്കെയാണ് ഇതിവൃത്തമായി വരുന്നത്. സീരിയലില്‍ വൈഷ്ണവിക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്. വൈഷ്ണവിക്കൊപ്പം ലാവണ്യ നായരും കൃഷ്ണപ്രിയ എന്നൊരു കഥാപാത്രമായി എത്തുന്നു. സജീഷ് നമ്പ്യാര്‍, കൃഷ്ണപ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളായി എത്തുന്നത്. ആദിത്യന്‍, തുളസി എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും പരമ്പരയില്‍ എത്തുന്നത്. കൈയ്യത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയലില്‍ പറയുന്നത്.